Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

മൂന്ന് പതിറ്റാണ്ട് പ്രവാസം: കേളി പ്രവര്‍ത്തകന്‍ ബഷീറിന് യാത്രയയപ്പ്

റിയാദ്: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ ബാബ്‌തൈന്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബഷീറിന് ഏരിയ കമ്മറ്റി ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഏരിയ പ്രസിഡന്റ് ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍, സുലൈ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ജോര്‍ജ്, മുഹമ്മദ് ഇസ്ഹാഖ്, അബ്ദുല്‍ നാസര്‍ ടി.വി, സത്യ പ്രമോദ്, ഷറഫുദ്ദീന്‍, ഇസ്മയില്‍, സുനില്‍, ഏരിയ ജോയിന്റ് ട്രഷറര്‍ രാധാകൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സത്യനാഥ് ബാനര്‍ജി, വിനോദ്, സന്‍സീര്‍, അബ്ദുല്‍ സലാം, ബാബ്‌തൈന്‍ യൂണിറ്റ് അംഗം സലിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സുലൈ ഏരിയയുടെ ഉപഹാരം ഏരിയ സെക്രട്ടറി കൃഷ്ണന്‍കുട്ടി മുഹമ്മദ് ബഷീറിന് കൈമാറി. ഏരിയ സെക്രട്ടറി സ്വാഗതവും മടങ്ങിപ്പോകുന്ന മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ബഷീര്‍ സ്വകാര്യ കമ്പനിയില്‍ വില്ല സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top