Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

ആലപ്പുഴ: പ്രവാസി സമൂഹം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണെന്നും ഇവര്‍ക്കിടയില്‍ കൃത്യമായ നിയമ അവബോധം ഉണ്ടായാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസി ലീഗല്‍ സെല്‍ ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട് ചോയ്‌സ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ നട്ടെല്ലായ പ്രവാസികളും തിരിച്ചെത്തിയ പ്രവാസികളും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ വലുതാണ്. പ്രവാസികളുടെയും മടങ്ങിയെത്തിയ പ്രവാസികളുടെയും അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, ബോധവത്ക്കരണം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.എല്‍.സി ആലപ്പുഴ ജില്ലാ പ്രസിഡന്റ് അജയന്‍ ചെങ്ങന്നൂര്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗല്‍ സെല്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റും മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണുമായ പി. മോഹനദാസ് മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍. മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. അനില രാജു, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാരാമചന്ദ്രന്‍, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളിദേവി, പി.എല്‍.സി സംസ്ഥാന കോര്‍ഡിനേറ്ററും ജോയിന്റ് സെക്രട്ടറിയുമായ ബെന്നി പെരിങ്കിലത്ത്, ജില്ലാ രക്ഷാധികാരി മജീദ് ചിങ്ങോലി, സ്വാഗതസംഘം ചെയര്‍മാന്‍ ഷറഫുദ്ദീന്‍ ചോയ്‌സ് പ്ലാസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംവാദ പരിപാടിയില്‍ അഡ്വ. ആര്‍. മുരളീധരന്‍ മോഡറേറ്ററായിരുന്നു. വര്‍ഗ്ഗീസ് ജോസഫ്, തുളസീദാസ്, ബെന്നി പെരിങ്കിലത്ത്, മോഹനകുമാര്‍ ആയാപറമ്പ്, നൂറുദ്ദീന്‍ കുന്നുമ്പുറം എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. മുതിര്‍ന്ന മുന്‍പ്രവാസികളെ പൊന്നാട അണിഞ്ഞ് ആദരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞുമോന്‍ പത്താലയം സ്വാഗതവും ജില്ലാ ട്രഷറര്‍ സുരേന്ദ്രന്‍ കരുവാറ്റ നന്ദിയും പറഞ്ഞു.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top