Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

ഓര്‍മ്മകളില്‍ പെയ്യുന്ന കാരുണ്യവര്‍ഷം; ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് വിതരണം

റിയാദ്/കായംകുളം: റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ഉമ്മന്‍ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ചെയ്തു. കായംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. പ്രവാസ ലോകത്തുനിന്നു റിയാദ് ഒഐസിസി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.

കായംകുളം നിയോജകമണ്ഡലത്തിലെ രണ്ട് ബ്ലോക്കുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് കൈമാറിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് മുഖ്യാതിഥിയായിരുന്നു. റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ഷബീര്‍ വരിക്കപള്ളി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജോമോന്‍ ഓണമ്പള്ളില്‍, അനീഷ് ഖാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ടി. സൈനുലാബ്ദീന്‍, ചിറപ്പുറത്ത് മുരളി, അഡ്വ. ഇ. സമീര്‍, എ.പി. ഷാജഹാന്‍, അവിനാശ് ഗംഗന്‍, അരിതാ ബാബു, ഷൈജു കണ്ടപ്പുറം എന്നിവര്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top