അല്‍ഹസ്സ: ഈജിപ്ഷ്യന്‍ വിദ്യാര്‍ഥിയുടെ അപകടകരവുമായ കാര്‍ ഡ്രൈവിംഗ് വഴിയാത്രക്കാരനായ തമിഴ്‌നാട് സ്വദേശിയുടെ ജീവനെടുത്തു. തിരുച്ചിറപ്പള്ളി സ്വദേശി ഗണപതി (56) ആണ് അല്‍ഹസ്സ സനയ്യ റോഡില്‍ വാഹനാപകടത്തില്‍ മരിച്ചത്.
മകന്‍ വിജയ്, സഹോദരി പുത്രന്‍ ബാബു എന്നിവരോടൊപ്പം റോഡിലൂടെ നടന്നു പോകുന്നതിനിടെ ഗണപതിയെ പാഞ്ഞുവന്ന കാര്‍ ഇടിച്ചു തെറുപ്പിയ്ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ പ്രായപൂര്‍ത്തിയാകാത്ത ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥി പിതാവിന്റെ കാര്‍ എടുത്തു ഓടിയ്ക്കുന്നതിനിടെ അമിത വേഗത മൂലം നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
നവയുഗം സാംസ്‌ക്കാരിക വേദി അല്‍ഹസ സനയ്യ യൂണിറ്റ് അംഗമാണ് ഗണപതി. അപകടവിവരം അറിഞ്ഞ ഉടനെ നവയുഗം അല്‍ഹസ്സ മേഖല നേതാക്കളായ വേലു രാജന്റെയും ഉണ്ണി മാധവത്തിന്റെയും നേതൃത്വത്തില്‍ നവയുഗം നേതാക്കള്‍ സ്ഥലത്തെത്തി പോലീസിനെ വിവരം അറിയിച്ചു. ഗണപതിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
26 വര്‍ഷമായി അല്‍ഹസ്സയില്‍ കാക്തപെന്ററാണ് ഗണപതി. ശാന്തിയാണ് ഭാര്യ. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. ഗണപതിയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി ദുഃഖം രേഖപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.