Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

തറവാട് ‘ജെപി കപ്പ്’ ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

റിയാദ്: കുടുംബ കൂട്ടായ്മ ‘തറവാട്’ ജെപി കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സീസണ്‍-2 സംഘടിപ്പിക്കുന്നു. മെയ് 09,10 തീയ്യതികളില്‍ റിയാദ് എക്‌സിറ്റ് 16ലെ റിമാല്‍ സെന്ററിലെ റാഇദ് പ്രൊ കോര്‍ട്ടിലാണ് മത്സരം. കൊവിഡ് മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞ തറവാട് അംഗം ജയപ്രകാശിന്റെ അനുസ്മരണാര്‍ത്ഥമാണ് ‘ജെപി കപ്പ്’ എന്ന് ടൂര്‍ണമെന്റിന് നാമകരണം ചെയ്തതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സൗദിയിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബുകളില്‍ നിന്നു 550ലേറെ കളിക്കാര്‍ മത്സരത്തില്‍ മാറ്റുരക്കും. റിയാദ്, ദമ്മാം, ജിദ്ദ, കോബാര്‍, തായിഫ് എന്നിവിടങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും കളിക്കാര്‍ പങ്കെടുക്കും. തറവാടിന്റെ ഉപദേശകസമിതി അംഗം ജോസഫ് ഡി കൈലാത്ത് ആണ് ടൂര്‍ണമെന്റ് ഡയറക്ടര്‍. ടൂര്‍ണമെന്റ് ജഴ്‌സി പ്രകാശനവും നടന്നു.

വിവിധ കാറ്റഗറിയില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനിക്കും. സൗദി അറബ്യയിലെ ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി (യുഐസി) ആണ് ഖ മുഖ്യ പ്രായോജകര്‍.

വാര്‍ത്താ സമ്മേളനത്തില്‍ എസ് സോമശേഖര്‍ (കാരണവര്‍), ഷെറിന്‍ മുരളി (കാര്യദര്‍ശി), ബദറുദീന്‍ അബ്ദുള്‍മജീദ് (എംഡി, യുഐസി), ജോസഫ് ഡി കൈലാത്ത് (ടൂര്‍ണമെന്റ് ഡയറക്ടര്‍), രമേഷ് കുമാര്‍ മാലി (രക്ഷാധികാരി), ഷാജഹാന്‍ അഹമ്മദ് ഖാന്‍ (പൊതുസമ്പര്‍ക്കദര്‍ശി) എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top