Sauditimesonline

watches

ഫ്യൂച്ചര്‍ ടെക്‌നോളജി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല ഓണ്‍ലൈന്‍ കോഴ്‌സ്

റിയാദ്: നിര്‍മിത ബുദ്ധിയുടെ കൗതുക ലോകവും റോബോട്ടിക്‌സ് സാങ്കേതിക വിദ്യയുടെ അത്ഭുത കാഴ്ചകളും പുതു തലമുറയ്ക്കു പരിചയപ്പെടുത്താന്‍ അവധിക്കാല പഠന ക്ലാസ് ആരംഭിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മറ്റിയാണ് ഫ്യൂച്ചര്‍ ടെക്‌നോളജി വെക്കേഷന്‍ കോഴ്‌സ് ആരംഭിച്ചത്.

എഐ, റോബൊട്ടിക്‌സ്, ചാറ്റ് ജി.പി.റ്റി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍, ഡാറ്റ സയന്‍സ് തുടങ്ങി നൂതനമായ ടെക്‌നോളോജികള്‍ വര്‍ത്തമാന കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവബോധം സൃഷ്ടിക്കാനാണ് പരിശീലനം. ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ ഉപയോഗപ്പെടുത്താന്‍ പുതുതലമുറയെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഫോര്‍ച്ച്യൂണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് കെഎസ്എ, യു.എസ്.എ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് നോളജ് സയന്‍സിന്റയും സഹകരണത്തോടെയാണ് കോഴ്‌സുകള്‍.

പഠന കോഴ്‌സിന്റെ ഉദ്ഘാടനം മെയ് 1 ന് നടന്നു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഉദ്ഘാടന സെഷനില്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ വിംഗ് സമിതി ചെയര്‍മാന്‍ മാലിക്ക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ഫോം അക്കാഡമി ഡയറക്ടര്‍ മൊയ്ദീന്‍ കുട്ടി കൂറ്റനാട് ഫ്യൂച്ചര്‍ ടെക്ക്‌നോളജി സാധ്യതകള്‍ വിവരിച്ചു. അപ്ലൈഡ് നോളജ് സയന്‍സ് മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ മന്‍സൂര്‍ അലി ഖാന്‍, വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഓണ്‍ലൈനില്‍ നടക്കുന്ന ക്ലാസുകള്‍ മെയ് 6ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കോഴ്‌സുകള്‍ പൂര്‍ത്തികരിക്കുന്നവര്‍ക്ക് അപ്ലൈഡ് നോളജ് സയന്‍സ് യു.എസ്.എ യുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പ്രഗത്ഭരായ ഫ്യൂച്ചര്‍ ടെക്ക്‌നോളജി വിദഗ്ദരുമായി സംവദിക്കാന്‍ കുട്ടികള്‍ക്ക് അവസരവും നല്‍കും.

പ്രോഗ്രാം കോഡിനേറ്റര്‍ ഷബീബ, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. സമിതി ജനറല്‍ കണ്‍വീനര്‍ ഷാഹിദ് മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ ഉസ്മാന്‍ കിളിയമണ്ണില്‍ നന്ദിയും പറഞ്ഞു. ക്ലാസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന നാട്ടിലുളള വിദ്യാര്‍ഥികള്‍ക്ക് ഇനിയും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി (0507559373) ബന്ധപ്പെടണമെന്ന് ജനറല്‍ കണ്‍വീനര്‍ ഷാഹിദ് മാസ്റ്റര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top