റിയാദ്: നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അവസരങ്ങളാണ് സൗദി തൊഴില്‍ വിപണിയിലുളളതെന്ന് കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്). സ്വദേശിവത്ക്കരണം തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് വിലയിരുത്താനാവില്ല. സൗദിയില്‍ തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ 85 ശതമാനവും മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവുമുളളവരാണ്.
എന്നാല്‍ തൊഴില്‍ നൈപുണ്യവും ആവശ്യമായ പ്രവൃര്‍ത്തി പരിചയവും ഇല്ലാത്തവര്‍ക്ക് മികച്ച അവസരം കണ്ടെത്തുക ദുഷ്‌കരമാണെന്നും എഞ്ചിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ഭാരവാഹികളായ ആഷിഖ് പാണ്ടികശാല, നിസാര്‍ ഹുസൈന്‍, നിത ഹമീദ്, മുഹമ്മദ് മുന്‍ഷിദ്, മുഹമ്മദ് ഷാഹിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൗദിയിലെ നിര്‍മാണ മേഖലയില്‍ വരെ മലയാളി വനിതാ എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ലോക ഫുട്‌േബാളിന്റെ പശ്ചാത്തരത്തില്‍ രാജ്യത്ത് ഉയരുന്ന സ്‌റ്റേഡിയങ്ങളുടെ മുഴുവന്‍ ചുമതലയുളള സീനിയര്‍ സസ്റ്റയ്‌നബിലിറ്റി മാനേജര്‍ മലയാളി വനിതയാണ്. ഭരണ നിര്‍വഹണത്തില്‍ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന പത്തിലധികം മലയാളി എഞ്ചിനീയര്‍മാരുണ്ടെന്നും അവര്‍ പറഞ്ഞു.
തൊഴില്‍ തേടിയെത്തുന്ന എഞ്ചിനീയര്‍മാര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശം, തൊഴിലവസരം, പരിശീലനം എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം. എഞ്ചിനീയര്‍മാരുടെ സ്‌കില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ‘ലെവല്‍ അപ്’ എന്ന പേരില്‍ ശില്പശാല, അംഗങ്ങളുടെ സര്‍ഗവാസന പരിപോഷിപ്പിക്കാന്‍ ‘ഓളം’ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തരംഗ്-24 എന്ന പേരില്‍ ജൂണ്‍ 7ന് നൗവ്‌റസ് ഓഡിറ്റോറിയത്തില്‍ ശാസ്ത്ര സാങ്കേതിക കാല പരിപാടി ഒരുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെഇഎഫ് തരംഗ്-24… കൂടുതല്‍ അറിയാന്‍ ലിങ്ക് ക്ലിക് ചെയ്യുക!
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.