റിയാദ്: മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ശാസ്ത്ര സാങ്കേതിക കലാ വേദി ഒരുക്കുന്നു. തരംഗ്-24 എന്ന പേരില്‍ ജൂണ്‍ 7ന് നൗറസ് ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 2.00 മുതല്‍ രാത്രി 12 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുല്‍ വഹാബ്, എഞ്ചിനീയറും യുവസംരംഭകനുമായ ഐഡി ഫുഡ് സിഇഒ പിസി മുസ്തഫ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിന് കെഇഎഫ് അംഗങ്ങള്‍ രൂപം നല്‍കിയ ‘ഓളം’ ബാന്‍ഡ് അവതരിപ്പിക്കുന്ന സംഗീത, നൃത്ത, കലാപ്രകടനങ്ങള്‍, ഇന്ത്യന്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മൈന്‍ഡ് മാസ്റ്റര്‍ 2024 ക്വിസ് മത്സരം എന്നിവ അരങ്ങേറും. ഇതിനു പുറമെ കെഇഎഫ് മൊബൈല്‍ ആപ്, മാഗസിന്‍ എന്നിവയുടെ പ്രകാശനവും നടക്കും.
1998ല്‍ ജിദ്ദ കേന്ദ്രമായി രൂപീകരിച്ച കെഇഎഫിന് സൗദിയില്‍ രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. എഞ്ചിനീയര്‍മാരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജോലി സാധ്യത പങ്കുവെക്കുന്നതിനുമാണ് കൂട്ടായ്മയുടെ പ്രഥമ പരിഗണന. വനിതാ എഞ്ചിനീയര്‍മാരുടെ ശാക്തീകരണത്തിനുളള വിവിധ പദ്ധതികളും കൂട്ടായ്മ നടത്തുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആഷിഖ് പാണ്ടികശാല (പ്രസിഡന്റ്), നിസാര്‍ ഹുസൈന്‍ (ജന. സെക്രട്ടറി), നിത ഹമീദ്, മുഹമ്മദ് മുന്‍ഷിദ് (പ്രോഗ്രാം ഇന്‍ചാര്‍ജ്), മുഹമ്മദ് ഷാഹിദ് (അഡ്‌വൈസറി കമ്മറ്റി അംഗം എന്നിവര്‍ പനങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.