റിയാദ്: പന്ത്രണ്ടാമത് അന്താരാഷ്ട്ര സാംസ്‌കാരിക മേള മദീനയില്‍ ആരംഭിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം, ഐക്യം, പരസ്പര ധാരണ എന്നിവ വളര്‍ത്തിയെടുക്കാനാണ് സാംസ്‌കാരിക മേള. വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
കൂട്ടുത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മേള സഹായിക്കും. രാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയവും സഹവര്‍ത്തിത്വവും സമാധാനവും സൃഷ്ടിക്കാന്‍ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ സാംസ്‌കാരിക മേള സഹായിക്കും എന്നാണു വിലയിരുത്തുന്നത്. മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന പരിപാടി മെയ് 6ന് അവസാനിക്കും.
170തിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ മദീന സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. അവരുടെ മാതൃരാജ്യങ്ങളുടെ വികസനത്തിന് ഗണ്യമായ സംഭാവന നല്‍കാന്‍ ഇതു സഹായിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന ചടങ്ങില്‍ സര്‍വകലാശാലട ആക്ടിംഗ് പ്രസിഡന്റ് ഹസന്‍ അല്‍ഔഫി പറഞ്ഞു. 95 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. അവര്‍ക്ക് അവരുടെ സംസ്‌കാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ വേദി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും 40ലധികം പരിപാടികളാണ് അവതരിപ്പിക്കുന്നത്. മേളയില്‍ സൗദി ഗഹ്‌വ, അറബി കവിത, ഒട്ടകം പൈതൃകവും സാംസ്‌കാരികവുമായ അടയാളങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.