റിയാദ്: കേളി കലാസാംസ്‌കാരിക വേദി വനിതാ കൂട്ടായ്മയായ കേളി കുടുംബവേദിയും സഫാമക്ക പോളിക്ലിനിക്കും സംയുക്തമായി സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പരിപാടി. മാര്‍ച്ച് 6ന് സഫാമക്ക പോളി ക്ലിനിക്കില്‍ ഉച്ചക്ക് 1ന് ആരംഭിക്കുന്ന ക്യാമ്പിന് ക്ലിനിക്കിലെ ഡോക്ടര്‍മാരായ രഹാന, അറീജ് എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്ലിനിക്കില്‍ എത്തിച്ചേരണമെന്ന് കുടുംബവേദി ഭാരവാഹികള്‍ അറിയിച്ചു. സ്തനാര്‍ബുദത്തെ സംബന്ധിച്ച സംശയ നിവാരണ സെമിനാര്‍ വൈകിട്ട് 4ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേളി ഭാരവാഹികളുമായി 0576481545, 0568708176, 0541986264 ബന്ധപ്പെടുക.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.