Sauditimesonline

riyadh tallkies
ഡോ. സുഹേല്‍ അജാസ് ഖാന് റിയാദ് ടാക്കിസ് യാത്രയയപ്പ്

വായനയും അതിജീവനവും: ജിദ്ദയില്‍ വിചാരസദസ്സ്

ജിദ്ദ: പ്രവാസി സമൂഹത്തിന്റെ വായനാസംസ്‌കാരവും അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളും ചര്‍ച്ച ചെയ്ത് കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി കമ്മിറ്റി വിചാരസദസ്സ് സംഘടിപ്പിച്ചു. പ്രവാസി രിസാല മാസികയുടെ ‘അതിജീവനത്തിന്റെ അക്ഷര ഭൂപടം’ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) ജിദ്ദ സിറ്റി ചെയര്‍മാന്‍ ഖാജ സഖാഫി അധ്യക്ഷത വഹിച്ചു. ആര്‍എസ്‌സി സഊദി വെസ്റ്റ് നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ. ഇജാസ് അഹ്മദ് ഉദ്ഘാടനം ചെയ്തു.

പ്രവാസികള്‍ക്കിടയില്‍ വായനയും ചിന്തയും വളര്‍ത്തുന്നതില്‍ രിസാല മാസിക വഹിക്കുന്ന പങ്ക് ചര്‍ച്ചയില്‍ വിലയിരുത്തി. പ്രവാസികളുടെ ജീവിതാനുഭവങ്ങളും പ്രശ്‌നങ്ങളും പുതിയ സാധ്യതകളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ മാസിക നിര്‍വഹിക്കുന്ന സാംസ്‌കാരിക ദൗത്യം വലുതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ബൗദ്ധിക ഇടപെടലുകള്‍ ശക്തിപ്പെടുത്താന്‍ ഇത്തരം ക്യാമ്പയിനുകള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

ആര്‍എസ്‌സി സഊദി വെസ്റ്റ് നാഷനല്‍ മീഡിയ സെക്രട്ടറി സുഹൈല്‍ വേങ്ങര ക്യാമ്പയിന്‍ പ്രമേയം അവതരിപ്പിച്ചു. കലാലയം സെക്രട്ടറി സദകത്തുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഒഐസിസി പ്രതിനിധി ആസാദ് പോരൂര്‍, നവോദയ പ്രതിനിധി ഫൈസല്‍ കോടശ്ശേരി, ഐസിഎഫ് പ്രതിനിധി സാദിഖ് ചാലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്‌സി ജിദ്ദ സിറ്റി സോണ്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസി സ്വാഗതവും ഇര്‍ഫാദ് വിളത്തൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top