Sauditimesonline

SaudiTimes

ടി എന്‍ പ്രതാപന് ഒ ഐ സി സി സ്വീകരണം

റിയാദ്: ബിജെപി, സംഘ്പരിവാര്‍ വര്‍ഗീയ ഫാസ്റ്റിസ് അജണ്ടയുടെ ഭാഗമായാണ് ദല്‍ഹിയില്‍ നടക്കുന്ന കലാപമെന്ന് ടി എന്‍ പ്രതാപന്‍ എം പി. പൗരത്വബില്ലിനെതിരെ സമധാനപരമായി നടക്കുന്ന ഷഹിന്‍ഭാഗ് സമരത്തില്‍ കടുമ്പസമേതം പങ്കടുത്തിരുന്നു. എന്നാല്‍ സമരത്തെ അടിച്ചൊതുക്കാന്‍ പോലിസ് സഹായത്തോടെ അക്രമികള്‍ അഴിഞ്ഞാടി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഡല്‍ഹി മുഖ്യമന്ത്രി ഈ സമയം ഉപവാസത്തിന് പോയത് അത്ഭുതം ഉളവാക്കുന്നതാണ്. റിയാദ് തൃശൂര്‍ ജില്ലാ ഒ ഐ സി സി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു എം പി. ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് തിരിച്ച് വരും. മതേതര രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടു വരാന്‍ കോണ്‍ഗ്രസിനെ കഴിയു എന്നും അദ്ദേഹം പറഞ്ഞു.

മാള മൊഹിയ്യദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. പ്രസിഡന്റ് സുരേഷ് ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് പാലപ്പിള്ളി, മജീദ് ചിങ്ങോലി, ഷാജി സോണ, മാത്യു സാമുവേല്‍, സജി കായംകുളം, സലിം കളക്കര, ഷഫീക്ക് കിനാലൂര്‍, റോയ് വയനാട്, സലാം ഇടുക്കി, സക്കീര്‍ ദാനത്ത്, മുനീര്‍ കൊക്കല്ലുര്‍, സജീര്‍ പുന്തുറ, ബാലു കുട്ടന്‍, നാദിര്‍ഷ, സുഗതന്‍ നുറനാട്, ബഷീര്‍ കോട്ടയം, നാസര്‍ മണ്ണാര്‍ക്കാട്, ജയന്‍ കൊടുങ്ങല്ലുര്‍, മാത്യു സിറിയക്ക്, സലിം മാള, ഡോ. സജിത്ത്, അമീര്‍ പുതിയായ്, അഷറഫ് കിഴിപുള്ളിക്കര, പോള്‍ പോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹൈസം നാസ്സര്‍, അഷറഫ് വടക്കേവിള, ഷാജി മഠത്തില്‍, സത്താര്‍ കായകുളം, രാജന്‍ കാരിച്ചാല്‍ ബൈജു, സേണി പാറക്കല്‍, എം സി സുലൈമാന്‍ ഇബ്രാഹിം, രാജേഷ്, സുലൈമാന്‍ മുള്ളുര്‍ക്കര, സത്താര്‍ പാവര്‍ട്ടി, ഗഫൂര്‍ ചന്ത്രാപ്പിന്നി, റസ്സാക്ക് ചവക്കാട്, ജോസഫ് ഇരിങ്ങാലകുട എന്നിവര്‍ എം പിക്ക് പുസ്തകങ്ങള്‍ ഉപഹാരമായി സമ്മാനിച്ചു. ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ പാട്രിയോറ്റിക്ക് ഡാന്‍സും രാജേഷ്, ജമാല്‍ എരിഞിമാവ്, ശംസു കളക്കര എന്നിവരുടെ നേതര്‍ത്ഥത്തില്‍ ഗസ്സല്‍ സന്ധ്യയും അരങ്ങേറി. നേവല്‍ വര്‍ഗ്ഗീസ്, ജോയ് ഔസേഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി നാസ്സര്‍ വലപ്പാട് സ്വാഗതവും വല്ലിജോസ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top