
റിയാദ്: സൗദിയില്‍ കഴിഞ്ഞ വര്‍ഷം ക്രൂഡ് ഓയില്‍ കയറ്റുമതി 14 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. എണ്ണയിതര മേഖലയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 3.31 ശതമാനം വര്‍ധിച്ചതായും അതോറിറ്റി വ്യക്തമാക്കി. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് എണ്ണയിതര മേഖലയിലെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആഭ്യന്തരോല്‍പാദനം 2.64 ട്രില്യണ്‍ റിയാലായി ഉയര്‍ന്നു. 0.33 ശതമാനം സാമ്പത്തിക വളര്‍ച്ചയും കൈവരിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത്.
ആഗോള എണ്ണ വിപണിയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് 2017ല്‍ 0.74 ശതമാനം സാമ്പത്തിക മാന്ദ്യം നേരിട്ടിരുന്നു. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറച്ചതിനെ തുടര്‍ന്നാണ് മാന്ദ്യം അനുഭവപ്പെട്ടത്. ക്രൂഡ് ഓയില്‍ ഇതര ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ വര്‍ഷം 57.9 ശതമാനം വര്‍ധിച്ചു. 2018ല്‍ ഇത് 56.2 ശതമാനമായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ 3.78 ശതമാനവും പൊതുമേഖല 2.2 ശതമാനവും വളര്‍ച്ച നേടിയതായും ജനറല്‍ സ്റ്റാസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.