Sauditimesonline

dr icf
ഡോ. ഫയാസ് റഹ്മാന്‍ ഖാന് ആര്‍.എസ്.സി നോടെക് അവാര്‍ഡ്

പൊന്നാനി കൂട്ടായ്മ സെവന്‍സ് ഫുട്‌ബോള്‍ മെയ് 17ന്

റിയാദ്: പൊന്നാനി പ്രാദേശിക ക്ലബുകള്‍ മാറ്റുരക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 17 രാത്രി 8ന് ശുമൈസി ഗ്രൗണ്ടിലാണ് മത്സരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂട്ടായ്മയുടെ മുന്‍ നേതാക്കളായ കെവി ബാവ, എംകെ ഹമീദ് എന്നിവരുടെ സ്മരണക്കാണ് ടൂര്‍ണമെന്റ്.

ഉദ്ഘാടന മത്സരത്തില്‍ ഖിദ്മ എഫ്‌സി ഗ്ലോബല്‍ പൊന്നാനിയെ നേരിടും. വിജയികള്‍ക്ക് എജി കമ്പനി സ്‌പോണ്‍സര്‍ ചെയുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും റണ്ണേഴ്‌സിനു ഗ്രീന്‍ ക്ലബ് റിയാദ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. എട്ട് വര്‍ഷമായി റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ, കലാ കായിക മേഖലയില്‍ സജീവമാണ് പൊന്നാനി പ്രവാസി കൂട്ടായ്മ. ഇതുവരെ 50 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കു ചെലവഴിച്ചെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഉപദേശക സമിതി അംഗം റസൂല്‍ സലാം, രക്ഷാധികാരി അബ്ദുല്‍ കരീം, പ്രസിഡന്റ് ഹനീഫ എംകെ, ടൂര്‍ണമെന്റ്‌റ് കണ്‍വീനര്‍ സമീര്‍ പാലാട്ടു തറയില്‍, അഷ്‌ക്കര്‍ വി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top