റിയാദ്: പിന്നണി ഗായകന്‍ ഉണ്ണിമേനോന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം. കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്റെ (റിംല ) ആറാമത് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് ഉണ്ണിമേനോന്‍ റിയാദില്‍ എത്തിയത്.
മെയ് 17 വെള്ളി എക്‌സിറ്റ് 33ലെ അല്‍ മാലി ഓഡിറ്റോറിയത്തില്‍ ‘പുതുവെള്ളൈ മഴൈ’ സംഗീത നിശയില്‍ ഉണ്ണിമേനോന്‍ പങ്കെുക്കും. എയര്‍പോര്‍ട്ടില്‍ റിംല പ്രസിഡന്റ് ബാബുരാജ്, പ്രോഗ്രാം കണ്‍വീനര്‍ സുരേഷ് ശങ്കര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ, ട്രഷറര്‍ രാജന്‍ മാത്തൂര്‍, വൈസ് പ്രസിഡന്റ് നിഷ ബിനീഷ്, പത്മിനി ടീച്ചര്‍, ബിനീഷ് രാഘവന്‍, അശ്വിന്‍, ഹരിത അശ്വിന്‍, ശാലു അന്‍സാര്‍, ദേവിക ബാബുരാജ്, ബിനു ശങ്കരന്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍സ്വീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.