Sauditimesonline

4 MEHANDI
മൈലാഞ്ചി മൊഞ്ചില്‍ പൊന്‍നാണയം; റിയാദില്‍ 'മിഅ' മെഹന്ദി ഫെസ്റ്റ്

മതേതര ശക്തികള്‍ ഒന്നിക്കണം: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

റിയാദ്: രാജ്യത്തിന്റെ ആത്മാവായ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഭിന്നതകള്‍ മറന്ന് മതേതര ശക്തികള്‍ കൈകോര്‍ക്കണമെന്ന് സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. വിദ്വേഷത്തിന്റെയും നശീകരണത്തിന്റെയും ശക്തികള്‍ സ്വാധീനം ഉറപ്പിക്കുന്നത് ആശങ്കാജനകമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഭരണകര്‍ത്താക്കളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുന്നത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുല്യമാണ്. -യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

പൗരന്മാരുടെ മൗലികാവകാശമായ വോട്ടവകാശത്തെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ ഗൗരവതരമാണ്. വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ക്കിടയില്‍ വിശാലമായ ഐക്യവും സഹകരണവും അനിവാര്യമാണെന്നും കൗണ്‍സില്‍ വിലയിരുത്തി.

റിയാദിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സയ്യിദ് സുല്ലമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹസ്‌കര്‍ ഒതായി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജരീര്‍ വേങ്ങര പ്രവര്‍ത്തന റിപ്പോര്‍ട്ടും സിറാജ് തയ്യില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സെക്രട്ടറി ഷാജഹാന്‍ ചളവറ സ്വാഗതവും ജമാല്‍ പി.കെ. നന്ദിയും പറഞ്ഞു. ഫാറൂഖ് സ്വലാഹി, ഇക്ബാല്‍ സുല്ലമി, മുനീര്‍ ഹാദി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഏരിയ കമ്മിറ്റി റിപ്പോര്‍ട്ടുകളും യോഗം ചര്‍ച്ച ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top