Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവചന മത്സരത്തില്‍ സാം വി. സാബു കോട്ടയം വിജയിച്ചു. 140 നിയോജക മണ്ഡലങ്ങളിലെ ഫലം യുഡിഎഫ് 102, എല്‍ഡിഎഫ് 35, എന്‍ഡിഎ 03 എന്നിങ്ങനെ കൃത്യമായി പ്രവചിച്ചാണ് സാം പുരസ്‌കാരത്തിന് അര്‍ഹനായത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയുള്ള പ്രവചനം നേരത്തെ കെഎംസിസി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനും സാമിനെ അര്‍ഹനാക്കിയിരുന്നു.

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ആഘോഷ പരിപാടിയില്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയും കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീര്‍ കോട്ടയവും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ബഷീര്‍ കോട്ടയം അധ്യക്ഷത വഹിച്ചു. ഷിജു പാമ്പാടി സ്വാഗതവും ജിയോ തോമസ് നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജില്‍സ്, ബുപിന്‍, ഷിജു പുലിയായില്‍, ബോബിന്‍, ജെന്‍സന്‍, അബ്ദുല്‍ സലാം, സി.കെ. തോമസ്, ജോസഫ് പുത്തന്തറ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top