Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

മൈലാഞ്ചി മൊഞ്ചില്‍ പൊന്‍നാണയം; റിയാദില്‍ ‘മിഅ’ മെഹന്ദി ഫെസ്റ്റ്

റിയാദ്: മൈലാഞ്ചിത്തളിരിന്റെ ഗന്ധവും ശവ്വാല്‍ രാവിന്റെ കിനാക്കളും കോര്‍ത്തിണക്കി മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ റിയാദ്) മെഹന്ദി ഫെസ്റ്റ് ഒരുക്കുന്നു. ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കു മുന്നോടിയായി റിയാദിലെ അല്‍ വഫ ഷോല മാളില്‍ മെയ് 22 വെള്ളി വൈകീട്ട് 7ന് ‘മെഹന്ദി ഫെസ്റ്റ് സീസണ്‍-3’ അരങ്ങേറും. കൈനിറയെ മൊഞ്ചുള്ള മൈലാഞ്ചി വരകള്‍ തീര്‍ക്കുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനിക്കും.

പ്രവാസി വനിതാ ആര്‍ട്ടിസ്റ്റുകളുടെ വിരല്‍ത്തുമ്പിലെ വിസ്മയങ്ങള്‍ മാറ്റുരയ്ക്കുന്ന മൈലാഞ്ചി മത്സരമാണ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം. ഇതിനു പുറമെ പുതുമുഖ കലാകാരന്മാരുടെ വര്‍ണ്ണാഭമായ കലാപ്രകടനങ്ങളും വനിതാ സംരംഭകര്‍ അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന സ്റ്റാളുകളും പരിപാടിക്ക് മാറ്റുകൂട്ടും. റിയാദിലെ പ്രവാസി വനിതകള്‍ക്കായി ഒരുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0550682105, 0563901208 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top