
റിയാദ്: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ റിയാദ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് നൂറുമേനി. ഫാത്തിമ ഷനീഹാ, ഫാത്തിമത്തുല്‍ ഹര്‍ഷ, ഷഹദീന്‍ റഹ്മാന്‍ എന്നിവര്‍ ഉയര്‍ന്ന മാര്‍ക്കോട് നേടി സ്‌കൂളിലെ അഭിമാനമായി. വിജയിച്ച കുട്ടികളില്‍ 67 ശതമാനം ഡിസ്റ്റിങ്ഷനും 33 ശതമാനം ഫസ്റ്റ് ക്ലാസും നേടി.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അതിന് പരിശ്രമിച്ച അധ്യാപകരെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദ്, സീനിയര്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, പ്രിന്‍സിപ്പള്‍ അബ്ദുല്‍ മജീദ്, പ്രധാനാദ്ധ്യാപകരായ നൗഷാദ് നാലകത്ത്, ഹമീദ ബാനു എന്നിവര്‍ അഭിനന്ദിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.