റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം-2024’ സംഘാടകസമിതി രൂപീകരിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി ആശുപത്രിയുമായി സഹകരിച്ച് മേയ് 24ന് മലാസ് ലുലുവില്‍ രക്തദാന ക്യാമ്പ് നടക്കും. ബത്ഹ ലുഹ ആഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായി, ഫിറോസ് തയ്യില്‍, ട്രഷറര്‍ ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ആറാമത് രക്തദാനത്തില്‍ 1007 പേരെ ദാതാക്കളായി എത്തിച്ചു ജീവസ്പന്ദനം-2023 ഇന്ത്യ ബുക്ക് ഓഫ് റിക്കാഡ്‌സില്‍ ഇടം പിടിച്ചു. ആറാമത് ക്യാമ്പ് കഴിഞ്ഞതോടെ വിവിധ ഘട്ടങ്ങളിലായി 8500ലധികം യൂണിറ്റ് രക്തം നല്‍കാന്‍ കേളിക്ക് കഴിഞ്ഞു.
മധു എടപ്പുറത്ത് ചെയര്‍മാനായ 101 അംഗ സംഘാടക സമിതി നിലവില്‍ വന്നതോടെ ജീവസ്പന്ദനം 2024ന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഗൂഗിള്‍ ഫോം മുഖേന ആരംഭിച്ചു. വൈസ് പ്രസിഡന്റ് നസീര്‍ ആനമങ്ങാട് സ്വാഗതവും കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര നന്ദിയും പറയഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.