റിയാദ്: തുമൈര്‍ ഏരിയ കെഎംസിസി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്. ‘പ്രവാസത്തിന്റെ കരുതലാവുക; സംഘബോധത്തിന്റെ കരുത്താവുക’ എന്ന പ്രമേയത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ‘സ്‌റ്റെപ് ‘ എന്ന പേരില്‍ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റികളുടെ പുന:സംഘടന.
സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റഫീഖ് മഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ് നിരീക്ഷകനായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രവാസ ലോകത്ത് പലതരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ കാരുണ്യത്തിന്റെ കൈത്താങ്ങായി നില്‍ക്കുന്ന സംഘബോധത്തിന്റെ പേരാണ് കെഎംസിസി. കോവിഡ് വ്യാപന കാലത്ത് കെഎംസിസി നടത്തിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പ്രവാസി സമൂഹം ഓര്‍ക്കുമെന്നും സത്താര്‍ താമരത്ത് പറഞ്ഞു.
സക്കീര്‍ മഞ്ചേരി, മുസ്തഫ കൂടത്തായി (ഉപദേശക സമിതി അംഗങ്ങള്‍), വാജിദ് ഉളിക്കല്‍ (പ്രസിഡന്റ്), സൈഫുദ്ധീന്‍ വെള്ളിമുറ്റം, മുസ്തഫ അഞ്ചരക്കണ്ടി, റംഷാദ് ആറളം (വൈസ് പ്രസിഡന്റ്), മുജീബ് ചുങ്കത്തറ (ജനറല്‍ സെക്രട്ടറി), സലീം പട്ടിക്കാട്, നൗഫല്‍ ആറളം, ഷാജി ആനക്കയം (സെക്രട്ടറി), സ്വാലിഹ് മട്ടന്നൂര്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മുജീബ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. വാജിദ് ഉളിക്കല്‍ സ്വാഗതവും സ്വാലിഹ് മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.