റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദിന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം. പരീക്ഷ എഴുതിയ 435 വിദ്യാര്‍ഥികളും വിജയം നേടി. 43 വിദ്യാര്‍ഥികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഡിസ്റ്റിംഗ്ഷനോടെ ഫസ്റ്റ്ക്ലാസ് നേടിയത് 203 വിദ്യാര്‍ഥികളാണ്. 153 വിദ്യാര്‍ഥികള്‍ ഫസ്റ്റ്ക്ലാസും 55 പേര്‍ സെക്കന്റ് ക്ലാസും നേടി. 24 പേരാണ് തേഡ് ക്ലാസില്‍ പാസായത്.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍ അഭിനന്ദിച്ചു. നൂറുമേനി നേടാന്‍ അധ്യാപകരും രക്ഷിതാക്കളും നടത്തിയ ശ്രമം പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു
96.6 ശതമാനം മാര്‍ക്ക് നേടി താനിയ ഷഹ്‌നവാസ് ഒന്നാമതും 96 ശതമാനം നേതി ദേവന്‍ഷ് ഗോയല്‍ രണ്ടാം സ്ഥാനവും നേടി. 95.8 ശതമാനം മാര്‍ക്ക് നേടി ഐമന്‍ അമാതുല്ലാഹ് മുഹമ്മദ് സുനിലും അമല്‍ദേവ് കുഞ്ഞിലിക്കാട്ടില്‍ സഹല്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. അറബി ഭാഷയില്‍ നുഹ റിസ്‌വാനും ഉറുദു ഭാഷയില്‍ താനിയ ഷാഹ്‌നവാസും 100 ശതമാനം മാര്‍ക്ക് നേടി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.