Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

കോഴിക്കോടന്‍സ് ‘എഡ്യു സ്‌പോര്‍ട് ഫെസ്റ്റ്’; ചാമ്പ്യന്‍ പട്ടം നേടി ‘മാനാഞ്ചിറ’

റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ വിനോദ, വിജ്ഞാനകായിക പരിപാടി ‘എഡ്യു സ്‌പോര്‍ട് ഫെസ്റ്റ്’ സംഘടിപ്പിച്ചു. മത്സരങ്ങളില്‍ ‘മാനാഞ്ചിറ’ ടീം ഓവറോള്‍ ചമ്പ്യാന്മാരായി. ‘കല്ലായി’ ടീം രണ്ടും ‘പാളയം’ ടീം മൂന്നും സ്ഥാനം നേടി. സുലൈ സആദ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക മൈമൂന അബ്ബാസ് പതാക ഉയര്‍ത്തി. ലുഹാ മാര്‍ട്ട് പാരഗണ്‍ മാനേജിങ് ഡയറക്ടര്‍ ബഷീര്‍ മുസ്‌ലിയാരകം, വി കെ കെ അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

കുട്ടികളുടെ മാനസിക ശാരീരിക പഠന പരിപോഷണത്തിന് കോഴിക്കോടന്‍സിനു കീഴിലുളള ‘എഡ്യു ഫണ്‍ ക്ലബ്’ അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംഗമവും നടന്നു. രക്ഷിതാക്കള്‍ക്കായി നടന്ന ‘കുട്ടികളും രക്ഷിതാക്കളും: ആരോഗ്യകരമായ ബന്ധങ്ങള്‍’ എന്ന വിഷയം സഹീര്‍ മുഹ്‌യുദ്ധീന്‍ അവതരിപ്പിച്ചു. കുട്ടികളുടെ സെഷനില്‍ അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി, നിസാം ചെറുവാടി, ഫാത്തിമ റെയ്ഹാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ജൂറി അംഗങ്ങളായ സലീം ചാലിയം, വി കെ കെ അബ്ബാസ്, കബീര്‍ നല്ലളം, ഫൈസല്‍ പാഴൂര്‍, ഷാജു കെ സി, മൈമൂന അബ്ബാസ്, അനില്‍ മാവൂര്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഫെസ്റ്റില്‍ പങ്കെടുത്തുവര്‍ക്കായി നടത്തിയ കൂപ്പണ്‍ മത്സരത്തിലെ സമ്മാനത്തിന് ഷഫ്‌ന ഫൈസലും മികച്ച ഈവന്റ് പേരിനുള്ള സമ്മാനത്തിന് റയീസ് കൊടുവള്ളിയും അര്‍ഹരായി.

സമാപന പരിപാടിയില്‍ ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി ചമ്പ്യാന്മാര്‍ക്കുള്ള എവര്‍റോളിങ്ങ് ട്രോഫി വിതരണം ചെയ്തു. മത്സര വിജയികള്‍ക്കുള്ള മെഡലുകള്‍ ഹസന്‍ ഹര്‍ഷദ് ഫറോക്ക്, മുജീബ് മൂത്താട്ട്, ഫരീദ ബഷീര്‍, മിര്‍ഷാദ് ബക്കര്‍, ഷാലിമ റാഫി, ഉമ്മര്‍ മുക്കം, സജീറ ഹര്‍ഷദ്, മുംതാസ് ഷാജു, മുഹമ്മദ് ഷഹീന്‍, മുനീബ് പാഴുര്‍, ഹര്‍ഷദ് എം ടി, ഫാസില്‍ വേങ്ങാട്ട്, രജനി അനില്‍, മോളി മുജീബ്, ആയിഷ മിര്‍ഷാദ്, സുമിത മുഹ്‌യുദ്ധീന്‍, റംഷിദ്, ഷഫീഖ് കിനാലൂര്‍ എന്നിവര്‍ വിതരണം ചെയ്തു. റിജോഷ് കടലുണ്ടി, ഷഫീഖ് കൊടുവള്ളി, പ്രഷീദ്, സി ടി സഫറുള്ള, സിദ്ദീഖ് പാലക്കല്‍, മഷ്ഹൂദ് ചേന്നമംഗല്ലൂര്‍, ഷാജിദലി എന്നിവര്‍ നേതൃത്വം നല്‍കി. ഫെസ്റ്റ് കണ്‍വീനര്‍ റംഷി സ്വാഗതവും ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top