Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ക്ക് വന്‍ സ്വീകാര്യത

റിയാദ്: സൗദി അറേബ്യയില്‍ ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം ആപ്പുകള്‍ വഴി 3.2 കോടിയിലധികം യാത്രകളാണ് നടന്നതെന്ന് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്.

രാജ്യത്തെ നഗരങ്ങളില്‍ ദൈനംദിന യാത്രകള്‍ക്കായി ജനങ്ങള്‍ ഇത്തരം ആപ്പുകളെ കൂടുതല്‍ ആശ്രയിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മികച്ച സേവനവും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിച്ചതാണ് മുന്നേറ്റത്തിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

നഗരങ്ങളിലെ ജനസാന്ദ്രതയും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കുമ്പോള്‍ തലസ്ഥാനമായ റിയാദിലാണ് യാത്രകളുടെ എണ്ണത്തില്‍ ഒന്നാമത്. ആകെ യാത്രകളില്‍ 42.28 ശതമാനവും റിയാദ് മേഖലയിലാണ്. 23.03 ശതമാനം മക്ക, 14.02 ശതമാനം ദമ്മാം എന്നീ നഗരങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. മദീന (6.18%), അസീര്‍ (3.50%), ഖസീം (3.04%) തുടങ്ങിയ പ്രദേശങ്ങളിലും ആപ്പുകളുടെ ഉപയോഗത്തില്‍ വലിയ മുന്നേറ്റമുണ്ടായി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ ഗതാഗത സംവിധാനങ്ങളിലേക്ക് മാറുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top