Sauditimesonline

1 ICF
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; നിസാര്‍ കാട്ടില്‍ മടങ്ങുന്നു

കാണാതായ മലയാളി ട്രക്കില്‍ മരിച്ച നിലയില്‍; മയ്യിത്ത് റിയാദില്‍ ഖബറടക്കി

റിയാദ്: കാണാതായ മലപ്പുറം സ്വദേശിയെ ഡൈന ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുലൈയില്‍ ഡ്രൈവറായിരുന്ന പെരിന്തല്‍മണ്ണ കുന്നക്കാവ് ഷാജഹാന്‍ ഖുറൈശി ആക്കപ്പറമ്പില്‍ (44) ആണ് മരിച്ചത്. രണ്ട് ദിവസമായി കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷണം നടത്തിയിരുന്നു. ട്രക്കിലെ ജിപിഎസ് ലൊക്കേഷന്‍ കണ്ട്പിടിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അകത്തു നിന്നു പൂട്ടിയ ട്രക്കിന്റെ കാബിന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ സിവില്‍ ഡിഫന്‍സ് ഭടന്‍മാരെത്തി തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് അന്വേഷണത്തിലും പോസ്റ്റ്ട്ടമോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വഭാവിക മരണം സ്ഥിരീകരിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. ശുമേസി കിങ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മയ്യിത്ത് അല്‍ രാജ്ഹി പള്ളിയിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഇന്നലെ നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

സാമൂഹ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഷബീര്‍ കളത്തില്‍, സാദ്‌വ കൂട്ടായ്മ പ്രതിനിധികളായ ഷംസുദ്ദീന്‍, ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പിതാവ്: മുഹമ്മദാലി ആക്കപ്പറമ്പില്‍, മാതാവ്: കദീജ, ഭാര്യ: ഫസീല കാട്ടുങ്ങല്‍, മക്കള്‍: ഷമീം, ഷഹീന്‍, ഫാത്തിമ സന, സഹോദരങ്ങള്‍: ബഷീര്‍, ശിഹാബ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top