Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

വാല്‍പ്പാറ ദുരന്തം: ദമ്മാമില്‍ കായിക പ്രേമികളുടെ വികാരനിര്‍ഭരമായ ആദരാഞ്ജലി

ദമ്മാം: തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലപ്പുറം സ്വദേശികള്‍ക്ക് ദമ്മാമിലെ കായികപ്രേമികളുടെ ആദരാഞ്ജലി. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) തുക്ബ ക്ലബ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എച്ച്.എം.ആര്‍ ഡിഫ ചാമ്പ്യന്‍സ് ലീഗ് മത്സരവേദിയിലാണ് അനുസ്മരണം നടന്നത്.

പാങ്ങ് എല്‍.പി. സ്‌കൂള്‍ അധ്യാപകരും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘത്തിന്റെ വിയോഗത്തില്‍ കളിക്കാരും കാണികളും ഒരു മിനിറ്റ് മൗനം ആചരിച്ചു. കുടുംബങ്ങളുടെ തീരാദുഃഖത്തില്‍ പങ്കുചേര്‍ന്നാണ് കായികപ്രേമികള്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി റഷീദ് ചേന്ദമംഗല്ലൂര്‍, ട്രഷറര്‍ ജുനൈദ് നീലേശ്വരം, രക്ഷാധികാരികളായ സക്കീര്‍ വള്ളക്കടവ്, മുജീബ് കളത്തില്‍, മറ്റു ഭാരവാഹികളായ സഫീര്‍ മണലൊടി, റാസിഖ് വള്ളിക്കുന്ന്, അനസ് മമ്പാട്, സുനീര്‍ കല്ലായി, ഫതീന്‍ മങ്കട, ടൈറ്റസ് വിന്‍സെന്റ്, മുഹമ്മദ് ജാഫര്‍, അന്‍വര്‍ സജിത്, അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

ഈദ് അവധിക്ക് ശേഷം പുനരാരംഭിച്ച ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ നടന്നു. ആദ്യ മത്സരത്തില്‍ യൂത്ത് ക്ലബ് കോബാര്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് യങ് സ്റ്റാര്‍ ടൊയോട്ടയെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ സി.എസ്.സി സ്‌ട്രൈക്കേഴ്‌സും റെയിന്‍ബോയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരത്തില്‍ ബദര്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് ഇ.എം.എഫ് റാക്ക പരാജയപ്പെടുത്തി. ദില്‍ഷാദാണ് വിജയഗോള്‍ നേടിയത്.

മുഹമ്മദ് സിയാദ് (യൂത്ത് ക്ലബ്), നിസാം മേലകത്ത് (റെയിന്‍ബോ), ദില്‍ഷാദ് (ഇ.എം.എഫ്) എന്നിവരെ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ടാക്‌സിറ്റ് സി.ഇ.ഒ നൗഫല്‍ പാരി മുഖ്യാതിഥിയായിരുന്നു. ഷനൂബ് കൊണ്ടോട്ടി, സന്തോഷ്, മഹ്‌റൂഫ് കൊണ്ടോട്ടി, അനസ് മങ്കട, അന്‍വര്‍ സജിത് എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top