Sauditimesonline

alarm
റിയാദിലും അല്‍ ഖര്‍ജിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു
gulf, saudi

ശബരിമലയിൽ ഒരു നിലപാട്, ഇസ്‌ലാമിൽ മറ്റൊന്ന്: സതീശനെതിരെ ചോദ്യങ്ങളുമായി ഐസിഎഫ്

ദുബൈ: പൊതുജീവിതത്തിൽ മുസ്ലിംകൾ പാലിക്കേണ്ട മാന്യതയുടെയും സാമൂഹിക അച്ചടക്കത്തിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ച ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഉപദേശത്തോട് മുഖ്യമന്ത്രി വി. ഡി. സതീശൻ നടത്തിയ പ്രതികരണം അങ്ങേയറ്റം ദൗർഭാഗ്യകരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ ശ്രീമതി ടീച്ചറും എ കെ ബാലനും ജിന്റോ ജോണും തുടക്കമിട്ട അനാവശ്യവിവാദങ്ങൾ ഏറെ ഖേദകരമായിപോയി. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ചോദ്യം ചെയ്യുകയായിരുന്നില്ല കാന്തപുരം ഉസ്താദ് ചെയ്തത്. […]

gulf, saudi

12 ടൊയോട്ട ഫോർച്യൂണറുകളും സ്വർണനാണയങ്ങളും; നെസ്റ്റോ ‘വിൻ ആൻഡ് ഡ്രൈവ്’

റിയാദ്: സീസണിലെ ഏറ്റവും വലിയ സമ്മാനമഴയുമായി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്. 12 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളും 156 ഗ്രാം സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്‍കുന്ന ‘വിന്‍ ആന്‍ഡ് ഡ്രൈവ്’ മെഗാ ലക്കി ഡ്രോയ്ക്ക് തുടക്കമായി. സെപ്റ്റംബര്‍ 3 മുതല്‍ നവംബര്‍ 1 വരെയാണ് പ്രൊമോഷന്‍ ഓഫര്‍. സൗദി അറേബ്യയിലെ നെസ്‌റ്റോ ബ്രാഞ്ചില്‍ നിന്നു പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കു മെഗാ ലക്കി ഡ്രോയുടെ ഭാഗമാകാം. നവംബര്‍ 6ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 12 ഭാഗ്യശാലികള്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ സമ്മാനിക്കും.

gulf, saudi

പക്ഷാഘാതം: കേളി പ്രവര്‍ത്തകന്‍ റിയാദില്‍ നിര്യാതനായി

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ സിമന്റ് യൂണിറ്റ് അംഗം പാലക്കാട് സ്വദേശി യൂസഫ് പി.പി. (53) റിയാദില്‍ നിര്യാതനായി. ശുമൈസി ആശുപത്രിയിലായിരുന്നു അന്ത്യം. 23 വര്‍ഷമായി റിയാദില്‍ പ്രവാസിയായ യൂസഫ് കടകളിലേക്ക് ആവശ്യമായ പച്ചക്കറികളും ഇതര ഇത്പ്പന്നങ്ങളും വിതരണം നടത്തുന്ന ജോലിയായിരുന്നു. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയതോടെ സുഹൃത്തുക്കളും ഭാര്യാസഹോദരനും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അസുഖവിവരം അറിഞ്ഞ് മൂത്ത മകന്‍ റോഷന്‍ കഴിഞ്ഞദിവസം റിയാദിലെത്തി. പാലക്കാട് മണ്ണാര്‍ക്കാട് കൊട്ടോപ്പാടം പൂച്ചപ്പാറ പരേതരായ കുഞ്ഞലവി–തിത്തു

gulf, saudi

ഹായില്‍ നവോദയ ഓണാഘോഷം

അഫ്‌സല്‍ കായംകുളം ഹായില്‍: ഹായില്‍ നവോദയ സാംസ്‌കാരിക വേദിയും അല്‍ ഹബീബ് മെഡിക്കല്‍ സെന്ററും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. നവോദയയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി പ്രവാസലോകത്ത് ഓണത്തിന്റെ തനിമയും ഒരുമയും വിളിച്ചോതുന്നതായിരുന്നു. സാംസ്‌കാരിക സമ്മേളനം അല്‍ ഖസീം പ്രവാസി സംഘം ജനറല്‍ സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. അല്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി നിസാം അലി പറക്കോട്, ബഷീര്‍ മാള, ഫൈസല്‍ ലുലു, അഫ്‌സല്‍ കായംകുളം, മനോജ് സീറ്റിഫഌവര്‍, ജസീല്‍ കുന്നക്കാവ്,

gulf, saudi

റിയാദ് സലഫി മദ്രസയില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ 4 മുതല്‍ പുനരാരംഭിക്കും

റിയാദ്: വേനലവധിക്ക് ശേഷം റിയാദ് സലഫി മദ്രസയിലെ ക്ലാസുകള്‍ സെപ്റ്റംബര്‍ 4 വെള്ളി മുതല്‍ പുനരാരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്നും പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. സൗദി ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ കീഴില്‍ മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് റിയാദ് സലഫി മദ്രസ. മതപഠനത്തിന് പുറമേ മലയാള ഭാഷാ പഠനം, വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള പാഠ്യേതര പരിപാടികള്‍, ടീനേജ് ക്ലാസുകള്‍, രക്ഷിതാക്കള്‍ക്കുള്ള

gulf, saudi

പ്രവാസം സമ്മാനിച്ചത് ജീവിതം മാത്രമല്ല; സര്‍വ്വകലാശാലയെക്കാള്‍ വലിയ അനുഭവം

മുഹമ്മദ് കല്ലിങ്ങല്‍ ജിദ്ദ: മരുഭൂമിയിലെ മൂന്നരപ്പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിന് തിരശ്ശീലയിട്ട്, മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി പി.പി. അബ്ദുല്‍ സലീം (സലീം സദാഫ്‌കോ) ജിദ്ദയോട് വിടപറയുന്നു. ജിദ്ദയിലെ സാമൂഹികമത മണ്ഡലങ്ങളിലെ സജീവസാന്നിധ്യമായ അദ്ദേഹം സൗദി മണ്ണ് നല്‍കിയ അനുഗ്രഹങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയോടെയാണ് ജന്മനാട്ടിലേക്ക് വിമാനം കയറുന്നത്. 1990ലാണ് സാധാരണ പ്രവാസിയായി സലീം ജിദ്ദയിലെത്തുന്നത്. മക്കയിലെ കടയില്‍ മൂന്ന് മാസം ജോലി ചെയ്തു. അതിനുശേഷം, പ്രശസ്തമായ ‘സദാഫ്‌കോ’ കമ്പനിയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ജിദ്ദ ഓഫീസില്‍ പര്‍ച്ചേസ് ക്ലര്‍ക്കായിട്ടായിരുന്നു തുടക്കം.

gulf, saudi

ടിക്കറ്റ് കൊള്ള, പ്രവാസി പെന്‍ഷന്‍; മുഖ്യമന്ത്രിക്ക് റിയാദ് ഒഐസിസിയുടെ നിവേദനം

റിയാദ്: പ്രവാസികളുടെ വിവിധ ക്ഷേമകാര്യങ്ങള്‍ ഉന്നയിച്ച് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വിഡി സതീശന് നിവേദനം നല്‍കി. കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. നിലവിലെ നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളാകാന്‍ കഴിയാതെ പോകുന്ന അറുപത് വയസ് കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്കായി പ്രത്യേക സഹായ പാക്കേജുകളോ ക്ഷേമ പദ്ധതികളോ അനുവദിക്കണം എന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ വിദേശത്ത് ജോലി ചെയ്തിട്ടും പ്രവാസി ക്ഷേമ പദ്ധതികളില്‍ അംഗത്വം ലഭിക്കാത്ത നിരവധി

gulf, saudi

ടാങ്കും കാര്‍ട്ടും നിറയ്ക്കാം; വരുന്നു പെട്രോമിനില്‍ ലുലു സ്വിഫ്റ്റ്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഊര്‍ജ്ജ, മൊബിലിറ്റി കമ്പനിയായ പെട്രോമിനും പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ ലുലു ഗ്രൂപ്പും കൈകോര്‍ക്കുന്നു. അല്‍ദബ്ബാഗ് ഗ്രൂപ്പിന്റെ കീഴിലുള്ള പെട്രോമിന്റെ ഗ്യാസ് സ്‌റ്റേഷന്‍ ലൊക്കേഷനുകളില്‍ 10 ലുലു സ്വിഫ്റ്റ് സ്‌റ്റോറുകള്‍ തുറക്കുന്നതിനായി ഇരു ഗ്രൂപ്പുകളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസും പെട്രോമിന്‍ എനര്‍ജി സി.ഇ.ഒ അമിത് വാംഖഡെയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അല്‍ദബ്ബാഗ് ഗ്രൂപ്പ് ചെയര്‍മാനും സൗദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ ഗവര്‍ണറുമായ

gulf, saudi

പ്രവാസികള്‍ക്ക് ആശ്വാസം; റിയാദ്-കൊച്ചി നേരിട്ടുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 2 മുതല്‍

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുമായി സൗദി ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ്. സെപ്റ്റംബര്‍ 2 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് നോണ്‍സ്‌റ്റോപ്പ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. റിയാദില്‍നിന്ന് രാത്രി 10ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 5.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാവിലെ 6.50ന് പുറപ്പെട്ട് രാവിലെ 9.30ന് റിയാദിലെത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പുതിയ സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. മധ്യകേരളത്തിലേക്കും

gulf, saudi

ജയപ്രകാശിന് കേളി യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂണിറ്റ് അംഗം ജയപ്രകാശിന് കേളിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. പ്രാദേശിക ചില്ലറ വില്‍പ്പനശാലയില്‍ ജീവനക്കാരനായിരുന്നു. കൊല്ലം പരവൂര്‍ നെടുങ്ങോലം സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കര്‍, ഏരിയ കമ്മിറ്റി അംഗം മഹ്മൂദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷംസീര്‍, സലാം, അബ്ദുള്ള, ഷിജു അഹമ്മദ്

gulf, saudi

മേളപ്പെരുക്കത്തില്‍ മഹാബലിയെ വരവേറ്റു; റിയാദ് ടാക്കീസ് ‘പൊന്നോണം’

റിയാദ്: നാടിന്റെ ഓര്‍മ പുതുക്കി ചെണ്ടമേളവും ആര്‍പ്പുവിളികളുമായി റിയാദ് ടാക്കീസിന്റെ ‘പൊന്നോണം-26’ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഫ്‌ലെമിംഗോ മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലയാളി തനിമയോടെ മഹാബലിയെ ആനയിച്ചു. സാംസ്‌കാരിക സമ്മേളനം മാര്‍ക്ക് ആന്‍ഡ് സേവ് മാനേജര്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലി ആലുവ ഓണസന്ദേശവും കണ്‍വീനര്‍ ഷമീര്‍ കല്ലിങ്കല്‍ ആമുഖ പ്രഭാഷണവും നടത്തി. നൂറുകണക്കിന് പ്രവാസികള്‍ ഒത്തുചേര്‍ന്ന വിഭവ സമൃദ്ധമായ ‘മെഗാ ഓണസദ്യ’ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വിശാലമായ

gulf, saudi

വരിവരിയായി സദ്യവട്ടം, വേറിട്ട വസ്ത്രഭംഗി; റിയാദില്‍ മാനവികതയുടെ മെഗാ ഓണസദ്യ

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ സൗഹൃദ ഓണ സദ്യയൊരുക്കി സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്. നൂറുകണക്കിന് പ്രവാസികള്‍ ഒത്തുചേര്‍ന്ന വിഭവ സമൃദ്ധമായ ‘മെഗാ ഓണസദ്യ’ പൊന്നോണപ്പെരുമയുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മാത്രമല്ല, പ്രവാസ ലോകത്തെ മാനവികതയുടെ വിളംബരംകൂടിയായിരുന്നു ഓണസദ്യയുടെ ഒരുക്കം മുതല്‍ വിരുന്നൂട്ടല്‍ വരെയുളള ഒത്തൊരുമ. വിശാലമായ ഹാളില്‍ പ്രത്യേകം വസ്ത്രങ്ങളണിഞ്ഞ സന്നദ്ധപ്രവര്‍ത്തകര്‍ വരിവരിയായി വാഴയിലയില്‍ വിഭവങ്ങള്‍ വിളമ്പിയപ്പോള്‍ നാടിന്റെ സദ്യയോര്‍മകളാണ് റിയാദില്‍ പുനര്‍ജനിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനപങ്കാളിത്തമാണ് മെഗാ സദ്യയുടെ ഭാഗമായത്. ആഘോഷങ്ങള്‍ക്ക് മാറ്റ്

gulf, saudi

ആര്‍ഐസിസി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്തംബര്‍ 4 ന് തുടങ്ങും

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (ആര്‍ഐസിസി) എഡ്യുക്കേഷന്‍ വിങ്ങിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്തംബര്‍ 4ന് ആരംഭിക്കും. ഒരു പതിറ്റാണ്ടിലേറെയായി റിയാദിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ക്വുര്‍ആന്‍, അറബിക്, ചരിത്രം, വിശ്വാസം, കര്‍മ്മം, സ്വഭാവം തുടങ്ങിയ സിലബസാണ് പഠനം. ആക്ടിവിറ്റി ബേസ്ഡ് പാഠ്യപദ്ധതിക്കൊപ്പം കലാകായിക മത്സരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു.5 മുതല്‍ 15 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളില്‍ പ്രത്യേക ക്ലാസുകളുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരും ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്

gulf, saudi

നാടിന്റെ ഈണം, സൗഹൃദ താളം; ഹായിലില്‍ ഒരുമയുടെ പൊന്നോണം

ഹായില്‍: പ്രവാസത്തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓണസ്മരണകള്‍ തൊട്ടുണര്‍ത്തി ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി ഹായില്‍ യൂണിറ്റ് ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും സൗഹൃദ സംഗമവും ഒരുക്കിയായിരുന്നു ഘോഷം. അറഫ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ബെസ്റ്റ് വേ ഹായില്‍ എക്‌സിക്യൂട്ടീവ് അംഗം റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഓണാഘോഷങ്ങളുടെ അതേ ഗൃഹാതുരത്വത്തോടെ പ്രവാസ ലോകത്തും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് പ്രവാസി മനസ്സുകള്‍ക്ക്

Scroll to Top