കഥയെഴുതാം, ക്യാമറ തിരിക്കാം, റോള്‍ ഉറപ്പിക്കാം; ദമ്മാമില്‍ ‘സിനിമാറ്റിക’ ശില്‍പശാല
ദമ്മാം: സിനിമയുടെ അരങ്ങിലും അണിയറയിലും ചുവടുവെക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സൗദി മലയാളി സമാജം ദ്വിദിന ചലച്ചിത്ര ശില്‍പശാല സംഘടിപ്പിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവും സംവിധായകനുമായ വി.സി. അഭിലാഷ് നയിക്കുന്ന ‘സിനിമാറ്റിക വിത്ത് വി.സി’ ശില്‍പശാല സെപ്തംബര്‍ 24, 25 തീയതികളില്‍ നടക്കും. അഭിനയം, തിരക്കഥാരചന, സംവിധാനം തുടങ്ങിയ ചലച്ചിത്രത്തിന്റെ പ്രധാന മേഖലകളെ ആഴത്തില്‍ തൊട്ടറിയാന്‍ സഹായിക്കുന്ന രീതിയിലാണ് ക്യാമ്പിന്റെ രൂപകല്‍പ്പന. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്കും സാങ്കേതിക വശങ്ങളും പ്രായോഗിക രീതികളും നേരിട്ട് മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരമാണ് […]














