Sauditimesonline

alarm
റിയാദിലും അല്‍ ഖര്‍ജിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു
gulf, saudi

മരുഭൂമിയില്‍ മാഞ്ഞ പ്രവാസം; മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തും

അല്‍ അഹ്‌സ: ഹൃദയാഘാതം മൂലം മരിച്ച ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടില്‍ കുഞ്ഞുമോന്‍ സക്കറിയ (മാര്‍ട്ടിന്‍–55) യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് അല്‍ അഹ്‌സ കിംഗ് ഫൈസല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നു ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി. എംബാമിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് (15-09-2026) ഉച്ചക്ക് 12.35ന് ദമ്മാം-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴ തത്തംപള്ളിയിലെ വീട്ടിലെത്തിക്കും. മൃതദേഹത്തോടൊപ്പം ഭാര്യ പ്രീതി, മകന്‍ ജോര്‍ജ് മാര്‍ട്ടിന്‍ എന്നിവര്‍ […]

gulf, saudi

കുഡു കേളി സഫാ മക്കാ കപ്പിന് പ്രൗഢോജ്വല തുടക്കം; ആദ്യദിനം നാല് മത്സരങ്ങള്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കുഡു കേളി സഫാ മക്കാ കപ്പ്’ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍-2ന് തുടക്കം. സുലൈ ടെക്‌നോമാക് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് കുഡു ഫൈനാന്‍സ് മാനേജര്‍ (പേറോള്‍) ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ജൂബിലി സംഘാടക സമിതി ആക്ടിങ് ചെയര്‍മാന്‍ നൗഫല്‍ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ. പി. എം. സാദിഖ്, കുടുംബവേദി സെക്രട്ടറി ഷെഹീബ വി.കെ, കേളി സെക്രട്ടറി

gulf, saudi

സൗദി ദേശീയ ദിനം: ഐസിഎഫ് റീജിയന്‍ തല രക്തദാന ക്യാമ്പുകള്‍

റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി രാജ്യത്തെ വിവിധ റീജിയന്‍ കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. രാജ്യത്തോടുള്ള പ്രവാസികളുടെ ഐക്യദാര്‍ഢ്യവും സാമൂഹിക ഉത്തരവാദിത്വവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണു പരിപാടി. മുന്‍വര്‍ഷങ്ങളില്‍ വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ വെവ്വേറെ ദിവസങ്ങളിലായിരുന്നു ക്യാമ്പുകള്‍. എന്നാല്‍ ഇത്തവണ കൂടുതല്‍ ഏകോപിതമായി ദേശീയ ദിനത്തില്‍ തന്നെ രാജ്യത്തുടനീളം റീജിയന്‍ തലത്തില്‍ രക്തദാനം നടത്തും. മഹത്തായ കാരുണ്യ ദൗത്യത്തില്‍ രക്തദാനത്തിനു സന്നദ്ധരായ മുഴുവന്‍ പ്രവാസി മലയാളികളും പങ്കാളികളാകണമെന്നു ഐസിഎഫ് സൗദി നാഷണല്‍

gulf, saudi

ആഘോഷപ്പൊലിമയില്‍ ‘ഗള്‍ഫ് മലയാളി ഫെഡറേഷന്‍’ പൊന്നോണം

റിയാദ്: ചെണ്ടമേളവും മഹാബലിയുടെ എഴുന്നള്ളിപ്പും വടംവലിയും സദ്യയുമായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദില്‍ പൊന്നോണം ആഘോഷിച്ചു. ദിറാബില്‍ നടന്ന ആഘോഷപരിപാടികള്‍ രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രിവരെ നീണ്ടുനിന്നു. ടെന്‍സി ഒരുക്കിയ പൂക്കളത്തോടെയാണു പരിപാടികള്‍ക്കു തുടക്കമായത്. തിരുവാതിര, നാടോടിനൃത്തം, സംഘനൃത്തം, അത്തപ്പൂക്കള മത്സരം, വടംവലി, കസേരകളി തുടങ്ങി വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ അരങ്ങേറി. ഉണ്ണി കൊല്ലം മഹാബലിയായി. അത്തപ്പൂക്കള മത്സരത്തിനു സജീര്‍ ചിതറ, റിയാസ് പാലക്കാട്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു മണിക്കൂര്‍ നീണ്ട

gulf, saudi

നാടന്‍ പെരുമയും പ്രവാസപ്പെരുമഴയും ഒന്നിച്ച് മലപ്പുറം റിയാദീസ്

എറണാകുളം: റിയാദില്‍ പ്രവാസികളായിരുന്ന മലപ്പുറം നിവാസികള്‍ ഒന്നിക്കുന്നു. ‘മലപ്പുറം റിയാദീസ്’ കൂട്ടായ്മ രൂപീകരിച്ചാണ് പ്രവര്‍ത്തനം. ഇതിന്റെ ലോഗോ മുഖ്യമന്ത്രി വി ഡി സതീശന്‍ ആലുവയില്‍ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകവും കലാസാഹിത്യ രംഗത്തെ വൈവിധ്യവും പ്രവാസലോകത്തും നാട്ടിലും ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. സാംസ്‌കാരിക കൂട്ടായ്മകള്‍ സമൂഹത്തില്‍ സൗഹാര്‍ദവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നു വി. ഡി. സതീശന്‍ പറഞ്ഞു. മലപ്പുറത്തിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് എത്തിക്കുക, സാഹിത്യകലാ പ്രവര്‍ത്തകരെയും സാമൂഹികരാഷ്ട്രീയ

gulf, saudi

പെരുകും ലഹരി, മായും ജീവന്‍: പ്രവാസത്തില്‍ പടരുന്ന ആശങ്ക

റിയാദ്: പ്രവാസി മലയാളികള്‍ക്കിടയില്‍ ആത്മഹത്യകളും ലഹരി ഉപയോഗവും വര്‍ധിച്ചുവരുന്നത് ആശങ്കയുയര്‍ത്തുന്നു. യുവാക്കളിലാണ് ഇത്തരം പ്രവണത കൂടുതലെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് അഭിപ്രായപ്പെട്ടു. ഒരു മാസത്തിനിടെ അഞ്ച് ആത്മഹത്യാ കേസുകളില്‍ ഇടപെടേണ്ടിവന്നത് പ്രവാസി സമൂഹത്തിലെ ഗുരുതരമായ മാനസിക, സാമൂഹിക വൈകല്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സമ്മര്‍ദ്ദം, സാമ്പത്തിക ബാധ്യതകള്‍, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, കടുത്ത ഒറ്റപ്പെടല്‍ എന്നിവയാണ് പലപ്പോഴും പ്രവാസികളെ മാനസികമായി തളര്‍ത്തുന്നത്. ഏകാന്തത മറികടക്കാന്‍ തുടങ്ങുന്ന ലഹരി ഉപയോഗം പിന്നീട്

gulf, saudi

റിയാദ് ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് ഒഴിവ്; അവസാന തീയതി സപ്തം. 22

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ഒക്ടോബര്‍ 1ന് 35 വയസ്സ് കവിയാത്ത ബിരുദവും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയില്‍ മികച്ച അറിവും അറബിയില്‍ പ്രവര്‍ത്തന പരിജ്ഞാനവും അഭികാമ്യമാണ്. പ്രതിമാസം 4,000 സൗദി റിയാലും കോസ്റ്റ് ഓഫ് ലിവിംഗ് അലവന്‍സും തുടക്കത്തില്‍ ലഭിക്കും. അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഒബ്ജക്റ്റീവ് രീതിയില്‍ എഴുത്തുപരീക്ഷ, ടൈപ്പിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമായിരിക്കും

gulf, saudi

ഫാല്‍ക്കണ്‍ ഓണം പൊന്നോണം

റിയാദ്: പ്രവാസി യുവജന കൂട്ടായ്മ റിയാദ് ഫാല്‍ക്കണ്‍ അസോസിയേഷന്‍ ‘ഓണം പൊന്നോണം-2026’ ആഘോഷ പരിപാടികള്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്റെ ലോഗോ പ്രകാശനവും നടന്നു. പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജീര്‍ ചിതറ ആമുഖ പ്രസംഗം നിര്‍യഹിച്ചു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, ഒഐസിസി പ്രസിഡന്റ് സലിം കളക്കര, അബ്ദുല്ല വള്ളംചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ

gulf, saudi

കരുതലിന് ഇനി ഡിജിറ്റല്‍ സ്പര്‍ശം; പ്രവാസികള്‍ക്ക് തണലായി കെഎംസിസി ആപ്പ്

മലപ്പുറം/റിയാദ്: സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ജീവകാരുണ്യസേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. പാണക്കാട്ടു നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആപ്പ് പ്രകാശനം ചെയ്തു. കെഎംസിസി കേരള ട്രസ്റ്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാകും. സര്‍ക്കാരിനു സമാനമായ രീതിയില്‍ പ്രവാസികള്‍ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ജാതി മത രാഷ്ട്രീയ ഭേദമന്യേ സൗദിയിലെ പ്രവാസികളെ

gulf, saudi

ജിസാനില്‍ ഹൂതി ഷെല്ലാക്രമണം; മസ്ജിദിനും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, രണ്ടുപേര്‍ ആശുപത്രിയില്‍

ജിസാന്‍: യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട ഷെല്‍ പതിച്ച് ജിസാനിലെ അല്‍ തുവാല്‍ ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവിടെ ഒരു മസ്ജിദിനും നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടാണ് സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ഷെല്ലാക്രമണം. ഇവിടെ സിവില്‍ ഡിഫന്‍സ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.നിരപരാധികളായ സാധാരണക്കാരെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കി ഹൂതികളുടെ ഭീകരാക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടി

gulf, saudi

സൗദിയില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ലൈസന്‍സ് നേടണം

റിയാദ്: സൗദി അറേബ്യയില്‍ വീടുകളും അപാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് നല്‍കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ടൂറിസം മേഖലയുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിനും സഞ്ചാരികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും ‘പ്രൈവറ്റ് ഹോസ്പിറ്റാലിറ്റി യൂണിറ്റ് റെഗുലേഷന്‍സ്’ നിയമ ഭേദഗതിക്ക് ടൂറിസം മന്ത്രാലയം അനുമതി നല്‍കി. നിലവിലുള്ള ‘പെര്‍മിറ്റ്’ സംവിധാനത്തിന് പകരമായാണ് പുതിയ ലൈസന്‍സ് നടപ്പിലാക്കുന്നത്. നിലവില്‍ സാധുവായ പെര്‍മിറ്റുകളുള്ള ഉടമകള്‍ 90 ദിവസത്തിനകം പുതിയ ലൈസന്‍സ് മാനദണ്ഡങ്ങളിലേക്ക് മാറണം. ടൂറിസം മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പെര്‍മിറ്റുകള്‍ ലൈസന്‍സുകളാക്കി മാറ്റാം. ലൈസന്‍സിന് അപേക്ഷിക്കുന്നയാള്‍

gulf, saudi

പ്രതിസന്ധികളെ അതിജീവിച്ച പാരമ്പര്യം; കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ല

റിയാദ്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ലക്ഷ്യമിട്ടുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങളെ എന്തു വിലകൊടുത്തും ചെറുക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി. പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടുവന്നതെന്നും, നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ക്കു മുന്നില്‍ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കരുത്ത് ചോര്‍ന്നുപോകരുതെന്നും ചടയന്‍ ഗോവിന്ദന്‍ അനുസ്മരണം അഭിപ്രായപ്പെട്ടു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തിലാണ് ഇക്കാര്യം ഉയര്‍ന്നത്. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഏറ്റവും ദുഷ്‌കരമായ കാലഘട്ടങ്ങളിലൊന്നില്‍ ചടയന്‍ ഗോവിന്ദന്‍ നേരിട്ട

gulf, saudi

പ്രവാസികള്‍ക്ക് തണലായി റിയാദില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്; രണ്ടാം ഘട്ടത്തിലും വന്‍ തിരക്ക്

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവാസികള്‍ക്ക് തണലാകുന്നു. രണ്ടാം ഘട്ടത്തില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് നോര്‍ക്ക കാര്‍ഡും ‘നോര്‍ക്ക കെയര്‍ പ്ലസ്’ ഇന്‍ഷുറന്‍സ് അംഗത്വവും ലഭ്യമാക്കി. ബത്ഹ കെഎംസിസി ഓഫിസില്‍ ഉച്ചയ്ക്ക് ആരംഭിച്ച ഹെല്‍പ് ഡെസ്‌ക് രാത്രി പത്തിന് സമാപിച്ചു. ജനത്തിരക്ക് ഏറിയതോടെ ടോക്കണ്‍ നല്‍കിയാണ് സേവനങ്ങള്‍ ക്രമീകരിച്ചത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഈ മാസം 18ന് അവസാനിക്കും. ഇതോടെയാണ് കെഎംസിസിയുടെ ഇടപെടല്‍. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമുണ്ടെങ്കിലും വിവിധ സ്ലാബുകളെക്കുറിച്ചുള്ള അജ്ഞത

gulf, saudi

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അനന്തു മടങ്ങി; റിയാദില്‍ മലയാളി യുവാവ് മരിച്ച നിലയില്‍

റിയാദ്: കുടുംബത്തിന്റെ തണലാകാന്‍ പ്രവാസത്തിലേക്കു പറന്നുയര്‍ന്ന് ഏഴാം മാസം മലയാളി യുവാവിന് ദാരുണാന്ത്യം. നിലമ്പൂര്‍ ഉപ്പട അച്ചക്കോട്ടില്‍ അനന്തു (24) ആണ് മരിച്ചത്. റിയാദ് ദിരിയ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റെജി-ശാന്തി ദമ്പതികളുടെ മകനാണ്. പുതിയ വിസയില്‍ ഹോട്ടല്‍ ജീവനക്കാരനായാണ് അനന്തു റിയാദിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, വൈസ് ചെയര്‍മാന്‍ ഷറഫു പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. നസീര്‍ കണ്ണീരി, ജാഫര്‍ വീമ്പൂര്‍,

Scroll to Top