Sauditimesonline

lulu
സൗദി ഉല്‍പ്പന്നങ്ങളുടെ പെരുമയുമായി ലുലു 'സൗദി ഷോപ്പിംഗ് ഫിയസ്റ്റ'
gulf, saudi

നാടിന്റെ ഈണം, സൗഹൃദ താളം; ഹായിലില്‍ ഒരുമയുടെ പൊന്നോണം

ഹായില്‍: പ്രവാസത്തിരക്കുകള്‍ക്കിടയിലും നാടിന്റെ ഓണസ്മരണകള്‍ തൊട്ടുണര്‍ത്തി ബെസ്റ്റ് വേ കള്‍ച്ചറല്‍ സൊസൈറ്റി ഹായില്‍ യൂണിറ്റ് ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും സൗഹൃദ സംഗമവും ഒരുക്കിയായിരുന്നു ഘോഷം. അറഫ ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. ബെസ്റ്റ് വേ ഹായില്‍ എക്‌സിക്യൂട്ടീവ് അംഗം റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഓണാഘോഷങ്ങളുടെ അതേ ഗൃഹാതുരത്വത്തോടെ പ്രവാസ ലോകത്തും ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത് പ്രവാസി മനസ്സുകള്‍ക്ക് […]

gulf, saudi

റാക്കറ്റേന്താന്‍ ഡബ്ല്യുഎംഎഫ്; പുതിയ അങ്കക്കുപ്പായം പുറത്തിറക്കി

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ഔദ്യോഗിക ജഴ്‌സി പ്രകാശനം ചെയ്തു. റിയാദ് ദീദീസ് കോര്‍ട്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ജഴ്‌സിയുടെ അനാച്ഛാദനം നിര്‍വ്വഹിച്ചു.ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റര്‍ ഡൊമിനിക് സാവിയോ, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, നാഷണല്‍ കമ്മറ്റി പ്രസിഡന്റ് നിസാര്‍ പള്ളികശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് ജഴ്‌സി പുറത്തിറക്കിയത്. കായികരംഗത്ത് പ്രവാസി മലയാളി കൂട്ടായ്മകളുടെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ പ്രയാണം. ചടങ്ങില്‍

gulf, saudi

എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറക്കും; തിരുവനന്തപുര-റിയാദ് റൂട്ടില്‍ ‘സൗദിയ’യ്ക്ക് അനുമതിയില്ല

തിരുവനന്തപുരം: പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം-റിയാദ് നേരിട്ടുള്ള വിമാന സര്‍വീസ് വീണ്ടും യാഥാര്‍ഥ്യമാകുന്നു. ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങളുടെ പൂര്‍ണ്ണ അനുമതിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലേക്ക് നേരിട്ട് സര്‍വീസ് നടത്തും. എന്നാല്‍, ഈ റൂട്ടില്‍ സര്‍വീസ് നടത്താനുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ (സൗദിയ) അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യോമയാന കരാര്‍ പ്രകാരം ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിന് നിയമതടസ്സങ്ങളില്ല. സൗദി ജനറല്‍

gulf, saudi

റിയാദ്–തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നു

റിയാദ്: റിയാദ്-തിരുവനന്തപുരം സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഒക്ടോബര്‍ 26 മുതല്‍ പുനരാരംഭിക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് ആദ്യവാരത്തിലാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വ്വീസ്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. റിയാദി ല്‍നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളിലെ

gulf, saudi

‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍’ റിയാദില്‍ പ്രകാശനം

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.വി. പവനന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികള്‍’ റിയാദില്‍ പ്രകാശനം ചെയ്തു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഗസ്റ്റ് ലെന്‍സ്’ പരിപാടിയില്‍ വെച്ച് ബി.വി. പവനനില്‍ നിന്ന് യഹിയ കൊടുങ്ങല്ലൂര്‍ പുസ്തകം ഏറ്റുവാങ്ങി. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ബി.വി. പവനനെ ചടങ്ങില്‍ ആദരിച്ചു. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് ഉപഹാരം സമ്മാനിച്ചു. ഒഐസിസി നേതാക്കളായ നവാസ് വെള്ളിമാട്കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, മാധ്യമപ്രവര്‍ത്തകരായ നജീം

gulf, saudi

വ്യാജവാര്‍ത്തകളുടെ കാലത്ത് പരമ്പരാഗത മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം

റിയാദ്: സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ശബ്ദമായി മാറാനും കാലത്തിന്റെ സാക്ഷിയായി നിലകൊള്ളാനും മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് കേരള കൗമുദി പൊളിറ്റിക്കല്‍ വിഭാഗം മുന്‍ എഡിറ്ററും പ്രതിപക്ഷ നേതാവ് സ്ഥാനം വഹിച്ചിരുന്ന രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ബി.വി. പവനന്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ഒഐസിസി ഗസ്റ്റ് ലെന്‍സ്’ പരിപാടിയില്‍ ‘മാധ്യമം, കാലം, സമൂഹം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ വളര്‍ച്ച വാര്‍ത്താലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയെങ്കിലും സത്യാന്വേഷണം, വസ്തുനിഷ്ഠത,

gulf, saudi

ഒറ്റ ടിക്കറ്റ്, ഒരൊറ്റ യാത്ര; റിയാദ് എയറും സൗദിയയും കൈകോര്‍ത്തു

റിയാദ്: സൗദി വ്യോമയാന മേഖലയില്‍ പുതിയ വിപ്ലവത്തിന് വഴിതുറന്ന് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനി ‘സൗദിയ’യും പുതിയ വിമാനക്കമ്പനി ‘റിയാദ് എയറും’ കൈകോര്‍ക്കുന്നു. ഇരു വിമാനക്കമ്പനികളും തമ്മിലുള്ള ചരിത്രപരമായ സഹകരണ കരാറിന്റെ ഭാഗമായി സൗദിയയുടെ പാസഞ്ചര്‍ സര്‍വീസ് സിസ്റ്റവുമായി റിയാദ് എയര്‍ ബന്ധിപ്പിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് ഒറ്റ ടിക്കറ്റില്‍ കണക്ഷന്‍ സര്‍വീസുകള്‍ ബുക്ക് ചെയ്യാനും, അവസാന ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് ലഗേജ് ചെക്ക്ഇന്‍ ചെയ്യാനുമുള്ള സൗകര്യം ലഭ്യമാകും. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഹബ്ബാക്കി സൗദിയ നടത്തുന്ന ആറ്

gulf, saudi

മേളപ്പെരുമയില്‍ പ്രവാസം; താളപ്പൊലിമയില്‍ ‘ഫോര്‍ക’യുടെ ഉത്രാടപ്പാച്ചില്‍

റിയാദ്: നാടിന്റെ ഓര്‍മകളും മലയാളിയുടെ ഒരിമയും സംഗമിച്ച് തിരുവോണം ആഘോഷിച്ച് പ്രവാസി മലയാളികള്‍. മലയാളി കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ഫോര്‍ക) സംഘടിപ്പിച്ച ‘ഉത്രാടപ്പാച്ചില്‍’ ശ്രദ്ധേയമായി. മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ നടന്ന ആഘോഷങ്ങളില്‍ പരമ്പരാഗത കേരളീയ വേഷങ്ങളണിഞ്ഞ് നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഘോഷയാത്രയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മാവേലിയും തെയ്യവും കാവടിയും പുലിക്കളിയും അണിനിരന്നു. ചെണ്ടമേളവും നാസിക് ഡോളും തിരുവാതിരയും കൈകൊട്ടിക്കളിയും നാടന്‍പാട്ടും സിനിമാറ്റിക് ഡാന്‍സും അരങ്ങില്‍

gulf, saudi

തെങ്കാശിയില്‍ വാഹനാപകടം: പ്രവാസി മാധ്യമപ്രവര്‍ത്തകന്‍ താഹ കൊല്ലേത്ത് മരിച്ചു; ‘റിംഫ്’ അനുശോചനം

റിയാദ്: മാധ്യമപ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ താഹ കൊല്ലേത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അനുശോചനവും അറിയിച്ചു. 25 വര്‍ഷമായി സൗദി അറേബ്യയിലെ ജിസാന്‍ കേന്ദ്രീകരിച്ച് മാധ്യമ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഞെട്ടലോടെയാണ് പ്രവാസി ലോകം ശ്രവിച്ചത്. ജിസാനിലെ ‘ജല’ സാംസ്‌കാരിക സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സൗദി ചാപ്റ്ററര്‍ പ്രഥമ സെക്രട്ടറിയും നിലവിലെ ചെയര്‍മാനുമായിരുന്നു. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനാപകടത്തിലാണ്

gulf, saudi

ലോകത്തെ വെല്ലാന്‍ ജിദ്ദ ടവര്‍; കുതിപ്പ് കിലോമീറ്ററിലേക്ക്

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമെന്ന പദവി ലക്ഷ്യമിട്ട് സൗദിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ‘ജിദ്ദ ടവറിന്റെ’ 110 നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ മക്ക ക്ലോക്ക് ടവറിന് തൊട്ടുപിന്നിലായി സൗദിയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കെട്ടിടമായി ജിദ്ദ ടവര്‍ മാറി. ടവറിന്റെ നിര്‍മാണം 2028ല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഒരു കിലോമീറ്ററിലേറെ ഉയരത്തില്‍ നിര്‍മ്മിക്കുന്ന വന്‍കിട പദ്ധതിയുടെ നിര്‍മാണം ഇടക്കു നിര്‍ത്തിയിരുന്നു. 2025ല്‍ പുനരാരംഭിച്ചതിന് ശേഷം അതിവേഗമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. നിലവില്‍ ഓരോ 5 ദിവസവും ഒരു നില

gulf, saudi

മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

ദമ്മാം: ഓണം വീണ്ടും എത്തുമ്പോള്‍ വീട്ടിലെ പൂമുഖത്തേക്ക് വലിയൊരു പുഞ്ചിരിയോടെ ഓടിക്കയറി വരാന്‍ സനുവില്ലെങ്കിലും, പ്രിയപ്പെട്ടവന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഉമ്മറത്തേക്ക് ഓണക്കാലത്തു സ്‌നേഹസമ്മാനങ്ങളുമായി സുഹൃത്തുക്കള്‍ എത്തി. വിടപറഞ്ഞുപോയ മകന്‍ തിരിച്ചുവന്നതുപോലെയാണ് ആ അമ്മയ്ക്ക് തോന്നിയത്. പ്രവാസ ലോകത്ത് ചേര്‍ത്തുപിടിച്ച സൃഹൃത്തിന്റെ കുടുംബത്തെ തനിച്ചാക്കില്ലെന്ന ഉറപ്പാണ് നവയുഗം ഇത്തവണയും സനുമഠത്തിലിന്റെ അമ്മയ്ക്ക് സമ്മാനിച്ച ഓണപ്പുടവയും സ്‌നേഹസമ്മാനങ്ങളും. സനുവിന്റെ വീട്ടിലെത്തിയ നവയുഗം നേതാക്കളായ ഉണ്ണി മാധവം, റഷീദ് പുനലൂര്‍, രാജന്‍ കായംകുളം എന്നിവര്‍ ചേര്‍ന്നാണ് സ്‌നേഹത്തിന്റെ പട്ടുപുടവ അമ്മയെ അണിയിച്ചത്.

gulf, saudi

ഹോത്തയില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയിലെ ഹോത്ത സുദൈറില്‍ മലപ്പുറം വണ്ടൂര്‍ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലില്‍ മുഹമ്മദ് റാഷിദ് (34) നിര്യാതനായി. അബ്ബാസിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: അര്‍ഷിദ ഭാനു, മകള്‍: റിന്‍സ ഐറിന്‍. മൃതദേഹം ഹോത്ത സുദൈറില്‍ ഖബറടക്കും. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. സമീര്‍, കെഎംസിസി പ്രവര്‍ത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീര്‍ മഞ്ചേരി എന്നിവരും സഹായവുമായി രംഗത്തുണ്ട്.

gulf, saudi

സൗദിയും ഫ്രാന്‍സും കൈകോര്‍ക്കുന്നു; വിവിധ മേഖലകളില്‍ 21 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

റിയാദ്: പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഊര്‍ജ്ജം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കാന്‍ സൗദിയും ഫ്രാന്‍സും. ഇതിന്റെ ഭാഗമായി 21 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് പാരീസിലെ എലിസി പാലസില്‍ ഇരുരാജ്യങ്ങളും നിര്‍ണായക ധാരണയിലെത്തിയത്. സൗദി-ഫ്രഞ്ച് നയതന്ത്ര ബന്ധത്തിന്റെ നൂറാം വാര്‍ഷിക വേളയിലായിരുന്നു കൂടിക്കാഴ്ച. ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള സുരക്ഷയും മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതും സംബന്ധിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്തു. ഇറാന്റെ ആണവപദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് ഉറപ്പാക്കാന്‍ നയതന്ത്ര

gulf, saudi

മധുരമൂറും വിഭവങ്ങളുമായി സിറ്റി സിറ്റി ഫ്‌ളവറില്‍ ‘ഓണവും പായസവും കല്ലുവും’

ജുബൈല്‍/ഹയില്‍: ഓണാഘോഷങ്ങള്‍ക്ക് മധുരംപകര്‍ന്ന് സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഹയില്‍, ജുബൈല്‍ ശാഖകളില്‍ ‘ഓണവും പായസവും കല്ലുവും’ പായസ മത്സരമേള സംഘടിപ്പിച്ചു. നാടന്‍ തനിമയും വൈവിധ്യമാര്‍ന്ന കലാവിരുന്നുകളും സമന്യയിച്ച പരിപാടിയില്‍ പ്രവാസികള്‍ കുടുംബസമേതം പങ്കെടുത്തു. ഹയിലില്‍ ടെലിവിഷന്‍ താരങ്ങളായ രാജ് കലേഷും രവിയും വിധികര്‍ത്താക്കളായിരുന്നു. പ്രസീജ പങ്കജാക്ഷന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ഫഌവേഴ്‌സ് ടിവി ഫെയിം താര രഞ്ജിത് നയിച്ച സംഗീതസന്ധ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. അന്‍ഷിദ ഒന്നാം സ്ഥാനവും അഹമ്മദ് കബീര്‍, ഷഫ്‌ന

Scroll to Top