Sauditimesonline

norka care
നോര്‍ക്ക പ്രീമിയം കൊളളക്ക് കടിഞ്ഞാണിടാന്‍ ഹൈക്കോടതി; ആറാഴ്ചക്കകം തീര്‍പ്പാക്കണമെന്ന് ഉത്തരവ്

തമിഴ്‌നാട്ടിലേക്ക് നേരിട്ട് പറക്കണം; യാത്രാ ദുരിതത്തിന് അറുതിവരുത്തണമെന്ന് ആവശ്യം

മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: സൗദി അറേബ്യയില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തത് തിരിച്ചടിയാകുന്നു. യാത്രാദുരിതം പരിഹരിക്കാന്‍ ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ നഗരങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെടുന്നു.

സൗദി എയര്‍ലൈന്‍സ് ചെന്നൈയിലേക്ക് നേരുത്തെ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും വര്‍ഷങ്ങളായി നിലച്ചിരിക്കുകയാണ്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നിരവധി വിമാനങ്ങള്‍ പറന്നുയരുമ്പോഴും തമിഴ്‌നാട്ടിലേക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളോ സൗദി എയര്‍ലൈന്‍സോ നേരിട്ട് സര്‍വീസ് നടത്തുന്നില്ലെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുളള പ്രവാസികളുടെ പരാതി.

ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര എന്നിങ്ങനെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ നേരിട്ടുള്ള കണക്റ്റിവിറ്റി ഇല്ലാതായതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ വഴിയോ ശ്രീലങ്ക വഴിയോ ആണ് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇത് സമയനഷ്ടത്തിനും കനത്ത സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.

തലസ്ഥാനമായ ചെന്നൈയിലേക്ക് സര്‍വീസ് ആരംഭിച്ചാല്‍ അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കും ആശ്വാസമാകും. കോയമ്പത്തൂരിലേക്കാണ് സര്‍വീസ് തുടങ്ങുന്നതെങ്കില്‍ കേരളത്തിലെ പാലക്കാട് ഭാഗത്തുള്ള പ്രവാസികള്‍ക്കും പ്രയോജനപ്പെടും.
പശ്ചിമേിഷ്യല്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സൗദിയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത് യാത്രാ ദുരിതം ഇരട്ടിയാക്കി. ഈ സാഹചര്യത്തില്‍ സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈനാസ്, ഫ്‌ളൈ അദീല്‍ തുടങ്ങിയ സൗദി വിമാനക്കമ്പനികള്‍ തമിഴ്‌നാട്ടിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ ആവശ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top