
റിയാദ്: പ്രതീക്ഷകളും സ്വപ്നങ്ങളും കരിച്ചുകളഞ്ഞ പ്രവാസ ജീവിതത്തിന് ഒടുവില്‍ ദാരുണാന്ത്യം. വാഹനത്തില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയെന്ന കേസില്‍ ഏഴുവര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി യുവാവ് റിയാദില്‍ മരിച്ചു. കൊല്ലം പുനലൂര്‍ സജീദ് ജമാലുദ്ധീന് (42) ആണ് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ അര്‍ബുദ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്.
എട്ടുവര്‍ഷം സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

2024 ഒക്ടോബറില്‍ റിയാദില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സജീദ് സഞ്ചരിച്ച വാഹനത്തില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. വിചാരണ കോടതി ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ അപ്പീല്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് ആശുപത്രിയില്‍പ്രവേശിപ്പിക്കുകയും ചെയ്തു.

തടവില്‍ കഴിയുന്നതിനിടെ സജിത്തിന് കടുത്ത ശാരീരിക അസ്വസ്ഥതകളുണ്ടായി. രക്തം ഛര്‍ദിച്ചു. വിവിധ ആശുപത്രികളില്‍ മാറിമാറി ചികിത്സ നല്കി. വിദഗ്ദ പരിശോധനയില്‍ കരള്‍ അര്‍ബുദം സ്ഥിരീകരിച്ചു. രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ വിദഗ്ധ ചികിത്സ നല്കി. അവസാന രണ്ടു മാസം ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.

അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്നതാണ് കുടുംബം. പ്രവാസലോകത്തെ അപ്രതീക്ഷിത നിയമക്കുരുക്കുകളും മാരക രോഗവും കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമാണ് തകര്‍ത്തെറിഞ്ഞത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം നാട്ടിലെത്തിക്കുന്നതിനു കേളി കലാസാംസ്കാരിക വേദി നേതൃത്വം നല്കി. ചിലവുകള്‍ ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വഹിക്കും. കേളി ജീവകാരുണ്യ വിഭാഗം വൈസ് ചെയര്മാന് നാസര്‍ പൊന്നാനിയുടെ നേതൃത്വത്തിലാണ് മൃതദേഹം ദമാം വഴി നാട്ടിലെത്തിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






