
റിയാദ്: പ്രവാസി വനിതകളുടെ ഉന്നമനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകാന്‍ എം.ഇ.എസ് റിയാദ് ചാപ്റ്റര്‍ ലേഡീസ് വിങ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വനിതകളുടെയും കുട്ടികളുടെയും സര്‍ഗ്ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയുമാണ് ലക്ഷ്യം.

ഷെര്‍മി നവാസ് (പ്രസിഡന്റ്), ഫെബീന നിസാര്‍ (ജനറല്‍ സെക്രട്ടറി), ഫാത്തിമ ഷഫീക് (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഷീബ ഫൈസല്‍, സുമയ്യ അമീര്‍ (വൈസ് പ്രസിഡന്റുമാര്‍), ഹസ്ന ഷമീം, ലുലു സുഹാസ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ ആശയങ്ങളും നൂതന പ്രവര്‍ത്തനരീതികളും ഉള്‍പ്പെടുത്തി ലേഡീസ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.ഇ.എസ്. റിയാദ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നവാസ് റഷീദ്, ഫൈസല്‍ പൂനൂര് എന്നിവര്‍ സംബന്ധിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






