Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

പൊന്നാനി കൂട്ടായ്മ വനിതാ വിഭാഗം

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദില്‍ വനിതാ കമ്മിറ്റി രൂപീകരിച്ചു. സാമൂഹ്യ സംസ്‌കാരിക വിദ്യഭ്യാസ പ്രവര്‍ത്തക മൈമൂന അബ്ബാസ് മുഖ്യാതിഥിയായിരുന്നു. ‘വളരുന്ന ലോകത്തെ സ്ത്രീ നേതൃത്വം’ എന്ന വിഷയം അവര്‍ അവതരിപ്പിച്ചു.

വനിതാ കമ്മിറ്റി പാനല്‍ ജനസേവനം കണ്‍വീനര്‍ അബ്ദുല്‍ റസാഖ് പുറങ് അവതരിപ്പിച്ചു. രക്ഷാധികാരികളായി റഷ റസാഖ്, അസ്മ ഖാദര്‍ എന്നിവരെ തെരഞ്ഞെടുത്തു. സമീറ ഷമീര്‍ (പ്രസിഡന്റ് ), റഷ സുഹൈല്‍ (ജനറല്‍ സെക്രട്ടറി), ഷിഫാലിന്‍ സമ്‌റൂദ് (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ഷഫ്‌ന മുഫാഷര്‍, തസ്‌നി ഉസ്മാന്‍ ടീച്ചര്‍ സെക്രട്ടറിമാരായി നജ്മുനിസ നാസര്‍, മുഹ്‌സിന ശംസീര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ഡോ. ഷഹന ഷെറിന്‍, സാബിറ ലബീബ്, ശബാന ആസിഫ്, ബുഷ്‌റ ശരീഫ്, റൈന ബഷീര്‍, ഹഫ്‌സ അന്‍സാര്‍,ഷിഫാന അസ്‌ലം, സഫീറ ആസിഫ്, ഷമി കബീര്‍, സല്‍മ ഷഫീക് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top