Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

ഐസിഎഫ്, ആര്‍എസ്‌സി ഹജ് വളണ്ടിയര്‍ കോര്‍

മക്ക: ഹജ് തീര്‍ഥാടകരുടെ സേവനത്തിന് മക്ക ഐസിഎഫ്, ആര്‍എസ്‌സി സംയുക്ത വളണ്ടിയര്‍ കോര്‍ (എച്‌വിസി) രുപീകരിച്ചു. പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് രണ്ടു പതിറ്റാണ്ടു കാലമായി കേന്ദ്രീകൃത സ്വഭാവത്തില്‍ സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സംഘമാണ് ഐ സി എഫ്, ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ഹാജിമാര്‍ക്ക് പുറമെ വിവിധങ്ങളായ രാഷ്ട്രങ്ങളില്‍ നിന്നുളളവര്‍ക്കും സേവനം ലഭ്യമാക്കുന്നുണ്ട്.

ആദ്യ സംഘം മക്കയില്‍ എത്തുന്നത് മുതല്‍ വളണ്ടിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി മസ്ജിദുല്‍ ഹറം പരിസരം, മഹ്ബസ് ജിന്ന് ബസ് സ്‌റ്റേഷന്‍, ഖുദൈ ബസ് സ്‌റ്റേഷന്‍ അറഫ, മിന, മെട്രൊ ട്രെയിന്‍ സ്‌റ്റേഷന്‍ തുടങ്ങിയ ഇടങ്ങളിലും ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയ, ഹയ്യ് നസീം തുടങ്ങി എല്ലാ സ്ഥലങ്ങളിലും ലഭ്യമാക്കാറുണ്ട്. ബഹു ഭാഷാ പ്രവീണ്യം നേടിയ വളണ്ടിയര്‍മ്മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകര്‍, ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രശംസ നേടിയിരുന്നു.

എച്‌വിസി ഭാരവാഹികളായി ടി.എസ് ബദറുദ്ധീന്‍ ബുഖാരി തങ്ങള്‍ (രക്ഷാധികാരി), അഷ്‌റഫ് പേങ്ങാട്, ശംസുദ്ധീന്‍ നിസാമി, മുഹമ്മദ് മുസ്‌ലിയാര്‍, അഹ്മദ് കബീര്‍ ചൊവ്വ, സൈതലവി സഖാഫി, സിദ്ധീഖ് ഹാജി കണ്ണൂര്‍ (സ്റ്റയറിങ്ങ് കമ്മിറ്റി), ഹനീഫ് അമാനി കുമ്പനൂര്‍ (ചെയര്‍മാന്‍),
ജമാല്‍ കക്കാട് (ചീഫ് കോഡിനേറ്റര്‍), അനസ് മുബാറക് കീഴിശ്ശേരി (ക്യാപ്റ്റന്‍), ശിഹാബ് കുറുകത്താണി (ചീഫ് അഡ്മിന്‍), ഷാഫി ബാഖവി മീനടത്തൂര്‍ (നാഷണല്‍ കോഡിനേറ്റര്‍), അബൂബക്കര്‍ കണ്ണൂര്‍, മുഹീനുദ്ധീന്‍ വടക്കേമണ്ണ (ഫിനാന്‍സ്), സിറാജ് വില്യാപ്പള്ളി, മൊയ്ദീന്‍ കെഎഎംസി (മെഡിക്കല്‍), മുഹമ്മദലി കാട്ടിപ്പാറ, കബീര്‍ ചേളാരി (ഫുഡ്), മുഹമ്മദലി വലിയോറ, റാഷിദ് മലബാരി (ട്രാവല്‍), സാലിം സിദ്ധീഖി, ലത്തീഫ് സഖാഫി (മീഡിയ), അലി കോട്ടക്കല്‍, അന്‍സാര്‍ താനാളൂര്‍ (റിസപ്ഷന്‍), അബ്ദു റഷീദ് വേങ്ങര, ഫിറോസ് സഅദി (ദഅവ), ഷബീര്‍ ഖാലിദ്, ഖയ്യും ഖാദിസിയ്യ (ട്രെയ്‌നിംഗ്), റഷീദ് അസ്ഹരി ഇരിങ്ങല്ലൂര്‍, ഷെഫിന്‍ ആലപ്പുഴ (ഓഫീസ്), ഹുസൈന്‍ കൊടിഞ്ഞി, നാസര്‍ തച്ചമ്പൊയില്‍ (അക്കമഡേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ ഐസിഎഫ് പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. ഖലീല്‍ നഈമി, ത്വല്‍ഹത്ത് കൊളത്തറ, അഷ്‌റഫ് പേങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കുറുകത്താണി ആമുഖവും അന്‍സാര്‍ താനാളൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top