
റിയാദ്: സൗഹൃദത്തിന്റെ താളവും സ്‌നേഹത്തിന്റെ പെരുമയും സംഗമിച്ച ‘പിരിശം പൊന്നാനി’ വേറിട്ട അനുഭവമായി. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ സൗദി റിയാദ് കമ്മിറ്റിയാം് വ്യത്യസ്ത പരിപാടി ഒരുക്കിയത്. റിയാദ് എക്‌സിറ്റ് 18ലെ അഗാദിര്‍ ഓഡിറ്റോറിയത്തില്‍ പൊന്നാനി താലൂക് നിവാസികളായ കുടുംബിനികളും കുട്ടികളും ഒത്തുചേര്‍ന്നാണ് ‘പിരിശം പൊന്നാനി’ ആഘോഷമാക്കിയത്. റിയാദ് വനിതാ വിഭാഗം കമ്മിറ്റിയും രൂപീകരിച്ചു.

സാംസ്‌കാരിക സംഗമം സാമൂഹിക പ്രവര്‍ത്തകനും പിസിഡബ്‌ളിയുഎഫ് ഉപദേശക സമിതി ചെയര്‍മാനുമായ സലിം കളക്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളുമായ കെടി അബൂബക്കര്‍, ഷംസു പൊന്നാനി, ജനസേവന വിഭാഗം ചെയര്‍മാന്‍ എംഎ ഖാദര്‍, ട്രഷറര്‍ ഷമീര്‍ മേഘ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രസംഗം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതവും വനിതാ കമ്മിറ്റിയഗം സാബിറ ലബീബ് നന്ദിയും പറഞ്ഞു.

കുടുംബങ്ങള്‍ പരസ്പരം അറിയാനും സൗഹൃദം പങ്കുവെക്കാനും ‘പൊന്നാ ബിസായം’ എന്ന പേരില്‍ നടത്തിയ പരിപാടി ശ്രദ്ധനേടി. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദ പരിപാടികള്‍, സുല്‍ത്താന്‍ നേതൃതം നല്‍കിയ ഗസല്‍, റിയാദിലെ കലാകാരന്മാരുടെ മെഹ്ഫില്‍ ടീം മുട്ടിപ്പാട്ട് എന്നിവയും അരങ്ങേറി. സുഹൈല്‍ മഖ്ദൂം, ഫാജിസ് പി വി, അഷ്‌കര്‍ വി, മുഹമ്മദ് സംറൂദ് അയിങ്കലം, അന്‍വര്‍ ഷാ, മുഫാഷര്‍ കുഴിമന, മുജീബ് ചങ്ങരംകുളം, മുക്താര്‍, ഉസ്മാന്‍ എടപ്പാള്‍, സിയാഫ് വെളിയംകോട്, ഹകീം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.