റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ കമ്പനിയായ എബിസി കാര്‍ഗോ ഒരുക്കിയിട്ടുള്ള ഐപിഎല്‍ പ്രവചന മത്സരത്തിന് മികച്ച പ്രതികരണം. എബിസി കാര്‍ഗോ ഐപിഎല്‍ ഫ്രീ ഹിറ്റ് പ്രെഡിക്ട് ആന്റ് വിന്‍ എന്ന പേരിലാണ് മത്സരം. ഓരോ ദിവസവും നടക്കുന്ന പ്രവചനത്തില്‍ വിജയികള്‍ക്കു നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിട്ടുളളത്.
മെഗാ സമ്മാനമായി ഐ ഫോണ്‍ 15 പ്രൊ മാക്‌സ് സമ്മാനിക്കും. കൂടാതെ 6 സാംസങ് ഗാലക്‌സി ഫോണുകളും ഡെയിലി വിന്നേഴ്‌സിനായി 74 സ്മാര്‍ട്ട് വാച്ചുകളും വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി www.abccargogcc.com എന്ന വെബ്‌സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പ്രവചന മത്സരത്തില്‍ പങ്കെടുക്കാം. സമ്മാനങ്ങള്‍ ഫൈനലിനു ശേഷം വിതരണം ചെയ്യും.
ഓരോ ദിവസവും അതാത് മത്സരത്തില്‍ വിജയിക്കുന്നവരുടെ പട്ടിക ആഴ്ചയില്‍ സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കും. സൗദിയിലുളളവര്‍ക്കും മത്സരത്തില്‍ സൗജന്യമായി പങ്കെടുക്കാന്‍ അവസരം ഉണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.