Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

എയര്‍ ഇന്ത്യയുടെയും സര്‍ക്കാരിന്റെയും സമീപനം പ്രതിഷേധാര്‍ഹം: നവോദയ

റിയാദ്: വിമാനങ്ങള്‍ അവസാനനിമിഷം റദ്ദാക്കുന്നതുവഴി പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധികൃതര്‍ മനസ്സിലാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നവോദയ റിയാദ്. വിസാ കാലാവധി കഴിയുന്നവര്‍ക്ക് ജോലിയില്ലാതാവുന്നത് വലിയ നഷ്ടമാണ്. യാത്രക്കാരെ വിമാനക്കമ്പനി വിഷമത്തിലാക്കുമ്പോഴും ഉത്തരവാദിത്തം നിര്‍വഹിക്കാതെ കാഴ്ച്ചക്കാരന്റെ റോളില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

എയര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ പൊള്ളത്തരം ഈ സംഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വിമാനവും വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനേ റ്റ തിരിച്ചടിയാണ് ഇത്തരം അനുഭവങ്ങള്‍. വിമാനകമ്പനിയുടെ വീഴ്ച്ചയില്‍ പ്രവാസികള്‍ക്ക് ഉണ്ടായ ദുരനുഭവത്തില്‍ നവോദയ ശക്തമായി പ്രതിഷേധിച്ചു.

എത്രയും വേഗം പ്രശ്‌നം പരിഹരിച്ചു പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണമെന്നും റിയാദ് നവോദയ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top