റിയാദ്: തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രവാസികളെ ദുരിതത്തിലാഴ്ത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ധാക്കിയ നടപടിക്കെതിരെ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യാത്രക്കാരനില്‍ നിന്നു ടിക്കറ്റുകള്‍ക്ക് കൊള്ളലാഭമാണ് കമ്പനി ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ടിക്കറ്റ് എടുത്ത് യാത്ര മുടങ്ങിയവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ നിസഹകരണം മൂലം ബുധനാഴ്ച 91 വിമാനങ്ങള്‍ റദ്ദാക്കി. 102 സര്‍വീസുകളാണ് വൈകിയത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ മെഡിക്കല്‍ അവധി എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തരഅന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഒട്ടനവധി പ്രവാസികളുടെ വിസ കാലാവധിയെ ഇതു ബാധിച്ചു.
കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പരിഹാര നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ ബഹിഷ്‌ക്കരണം ഉള്‍പ്പെടെ ശക്തമായ സമര നടപടികള്‍ക്ക് പ്രവാസികള്‍ തുടക്കം കുറിക്കുമെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍അറീയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.