Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

വീണ്ടും അനാദരവ്: തിരുവനന്തപുരത്തേക്കുളള മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കന്യാകുമാരി മുളന്‍കുഴി സ്വദേശി ചെല്ലപ്പന്‍ സുരേഷിന്റെ മൃതദേഹം മുംബൈ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഏപ്രില്‍ 30ന് മുബൈ വഴി തിരുവനന്ത പുരത്തേക്ക് റിയാദില്‍ നിന്നു അയച്ച കൊല്ലം കൊട്ടാരം പുറംപോക്കില്‍ സുധീര്‍ അബൂബക്കറിന്റെ മൃതദേഹവും കുടുങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് 14 മണിക്കൂര്‍ ചെല്ലപ്പന്‍ സുരേഷിന്റെ മൃതദേഹവും മുംബൈയില്‍ കുടുങ്ങിയത്.

നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന സുരേഷ് റിയാദിലെ സുമേഷി ആശുപത്രിയിലാണ് മരിച്ചത്. രണ്ട് ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ബന്ധുവിനൊപ്പമാണ് മൃതദേഹം അയച്ചത്. എന്നാല്‍ രാവിലെ 8.10ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തില്‍ സുരേഷിന്റെ മൃതദേഹം ഉണ്ടായിരുന്നില്ല.

റിയാദില്‍ നിന്നു മുംബൈ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുതദേഹം മാറ്റി കയറ്റുന്നതില്‍ ഉണ്ടായ അനാസ്ഥയാണ് മൃതദേസം വൈകാന്‍ ഇടയാക്കിയത്. പിന്നീട് രാത്രി 10.30നാണ് മൃതദേഹം നാട്ടിലെത്തിച്ചത്. 14 മണിക്കൂറില്‍ കൂടുതല്‍ വൈകിയതിനാല്‍ മൃതദേഹം എത്തിയ ഉടനെസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

പതിനഞ്ച് വര്‍ഷം റിയാദിലെ ബത്ഹയില്‍ താമസിക്കുന്ന സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടതേടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നു ഷുമേസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുനിത. മക്കള്‍: സുബിത, സുബി. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗമാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top