
സുനില്‍ ബാബു എടവണ്ണ
റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ടാക്കിസ് പ്രവര്‍ത്തക സമിതി അംഗം കബീര്‍ പട്ടാമ്പിയുടെ കുടുംബത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മക്കളായ ഹൈഫ മെഹറിന്‍, ഹിബ നൗറിന്‍, മുഹമ്മദ് മുസ്തഫ ഹിലാല്‍ എന്നിവര്‍ ഉപരിപഠനത്തിനാണ് മടങ്ങുന്നത്. ഭാര്യ സാജിത കബീറിനും യാത്രയയപ്പ് നല്‍കി

മലാസില്‍ നടന്ന പരിപാടിയില്‍ ഷിനു സനു, ഹര്‍ഷാന റിസ്വാന്‍, വല്ലി ജോസ് എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി ഹരി കായംകുളം, ട്രഷറര്‍ അനസ് വള്ളികുന്നം, കോഡിനേറ്റര്‍ ഷൈജു പച്ച, പി ആര്‍ ഒ റിജോഷ് കടലുണ്ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിസാര്‍ പള്ളികശേരി, സനു മാവേലിക്കര, എല്‍ദോ വയനാട് എന്നിവര്‍ സംസാരിച്ചു, അംഗങ്ങളായ നഫാസ് അബൂബക്കര്‍, റിസ്വാന്‍, ശിഹാബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





