റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് വിംഗ് ദേശീയ ഫുട്‌ബോള്‍ മേള മെയ് 17ന് തുടക്കമാകും. ജിദ്ദ, റിയാദ്, ദമ്മാം, യാമ്പു എന്നിവിടങ്ങളിലെ നാലു പ്രവിശ്യകളിലായി സൗദിയില്‍ ആദ്യമായാണ് ഫുട്‌ബോള്‍ മേള നടക്കുന്നത്. സിഫ്, റിഫ, ഡിഫ, യിഫ തുടങ്ങി പ്രവിശ്യ കാല്‍പ്പന്ത് കൂട്ടായ്മകളുമായി സഹകരിച്ചാണ് മല്‍സരങ്ങള്‍. ജിദ്ദയില്‍ നിന്നു മൂന്നും റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍നിന്ന് രണ്ട് ടീമുകളും യാമ്പുവില്‍ നിന്നു ഒരു ടീമും മത്സരത്തില്‍ മാറ്റുരക്കുമെന്ന സംഘാടകര്‍ പറഞ്ഞു.
സൗദി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയാണ് വിജയിയെ കാത്തിരിക്കുന്നത്. ഓരോ ടീമിലും ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളടക്കമുള്ളവര്‍ കളത്തിലിറങ്ങും. ഉദ്ഘാടനം ജിദ്ദയിലും സെമി ഫൈനല്‍ മല്‍സരങ്ങള്‍ ദമ്മാമിലും ജിദ്ദയിലുമായി നടക്കും. കലാശ പോരാട്ടത്തിന് റിയാദിലാണ് വേദി ഒരുക്കുക. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണ്‍ പുറത്തിറക്കും. 8 ഗ്രാം വീതം 20 സ്വര്‍ണ നാണയങ്ങളും അനേകം ഉപഹാരങ്ങളും ഭാഗ്യശാലികള്‍ക്ക് സമ്മാനക്കും.
501 അംഗ ടൂര്‍ണ്ണമെന്റ് സംഘാടക സമിതിക്ക് രൂപം നല്‍കി. കെ.പി മുഹമ്മദ് കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ മുഖ്യരക്ഷാധികാരികളാണ്. കുഞ്ഞുമോന്‍ കാക്കിയ (ചെയര്‍മാന്‍), ബേബി നീലാമ്പ്ര (ജനറല്‍ കണ്‍വീനര്‍), അഹമ്മദ് പാളയാട്ട് (ട്രഷറര്‍), മുജീബ് ഉപ്പട (ചീഫ് കോര്‍ഡിനേറ്റര്‍), അബു കട്ടുപ്പാറ (ടീം കോര്‍ഡിനേഷന്‍) എന്നിവരാണ്.
ജിദ്ദ റീജ്യന്‍ ചെയര്‍മാന്‍ അബൂബക്കര്‍ അരിമ്പ്ര, കണ്‍വീനര്‍ നിസാം മമ്പാട്, ട്രഷറര്‍ വി.പി മുസ്തഫ, കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ മുണ്ടകുളം, റിയാദ് റീജ്യന്‍ ചെയര്‍മാന്‍ സി.പി മുസ്തഫ, കണ്‍വീനര്‍ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ട്രഷറര്‍ ഷുഹൈബ് പനങ്ങാങ്ങര, കോഡിനേറ്റര്‍ സത്താര്‍ താമരത്ത്, ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ചെയര്‍മാന്‍ മുഹമ്മദ് കുട്ടി കോഡൂര്‍, കണ്‍വീനര്‍ ആലിക്കുട്ടി ഒളവട്ടൂര്‍, ട്രഷറര്‍ സിദ്ദീഖ് പാണ്ടികശാല, യാമ്പു റീജ്യന്‍ ചെയര്‍മാന്‍ സിറാജ് മുസ്ല്യാരകത്ത്, കണ്‍വീനര്‍ മാമുക്കോയ ഒറ്റപ്പാലം, ട്രഷറര്‍ ഷറഫുദ്ദീന്‍ പിലീരി എന്നിവരാണ്.
ചാംസ് സബിന്‍ എഫ്.സി, റീം റിയല്‍ കേരള എഫ്.സി, എന്‍ കംഫര്‍ട്ട്‌സ് എ.സി.സി, എച്ച്.എം.ആര്‍ എഫ്.സി യാമ്പു, കറി പോര്‍ട്ട് റോയല്‍ ഫോക്കസ് ലൈന്‍ എഫ്.സി, ഫൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ, ഫസഫിക് ലെജിസ്റ്റിക് ബദര്‍ എഫ്.സി, ദീമ ടിഷ്യൂ ഖാലിദിയ എഫ്.സി എന്നീ എട്ട് ടീമുകളാണ് നാല് പ്രവിശ്യകളില്‍ നിന്നായി മല്‍സരത്തില്‍ മാറ്റുരക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഹൗസ് കെയര്‍, അല്‍ ആസ്മി ഗ്രൂപ്പ്, ഫ്രണ്ടി മൊബൈലി, ഫ്രണ്ടി പാക്കേജ്, ജെ.എന്‍.എച്ച് ഹോസ്പിറ്റല്‍, സോണാ ജ്വല്ലേഴ്‌സ്, ചാംസ് കറി പൗഡര്‍, എയര്‍ ലിങ്ക് ബി.എം കാര്‍ഗോ, ഗ്ലോബല്‍ ട്രാവല്‍സ്, ടി.വി.എസ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളാണ് ടൂര്‍ണമെന്റിന്റെ പ്രധാന പ്രായോജകര്‍.
വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞുമോന്‍ കാക്കിയ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, മുജീബ് പൂക്കോട്ടര്‍, വി.പി മുസ്തഫ, ബേബി നീലാമ്പ്ര, മുജീബ് ഉപ്പട, അബു കട്ടുപ്പാ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.