
റിയാദ്: ഷിഫാ മലയാളി സമാജം ‘പ്രവാസി സൗഹൃദം-2024’ വിവിധ പരിപാടികളോടെ മെയ് 10ന് നടക്കും. വൈകീട്ട് 4ന് ലെമന്‍ ഓഡിറ്റോറിയ(റഹ്മാനിയ റസ്റ്ററന്റ്)ത്തില്‍ ആരോഗ്യ ബോധവത്ക്കരണവും സഹായ വിതരണവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവാസിയും ആരോഗ്യവും എന്ന വിഷയം ഡോ. എന്‍ ആര്‍ സഫീര്‍ അവതരിപ്പിക്കും. ഷിഹാബ് കൊട്ടുകാട് (നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡും ആനുകൂല്യങ്ങളും), സിദ്ദിഖ് തുവൂര്‍ (പ്രവാസിയും നിയമ സഹായവും), ഷിഫാ സനഇയ്യയില്‍ അഗ്‌നിബാധയില്‍ ജീവന്‍ പൊലിഞ്ഞ ജിഷാര്‍ കുടുംബ സഹായം, എസ്എംഎസ് അംഗങ്ങള്‍ക്കുളള സഹായം എന്നിവയു വിതരണം, ഉമ്മര്‍ അമാനത്തിന് ഷിഫയിലെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുളള അംഗീകാര സമര്‍പ്പണം എന്നിവ നടക്കുമെന്ന് പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, സെക്രട്ടറി പ്രകാശ് ബാബു വടകര, കണ്‍വീനര്‍ സാബു പത്തടി, ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
