റിയാദ്: മെയ് 10 വരെ സൗദിയില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നല്‍കി. ബുധന്‍ വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും അറിയിപ്പ്. കഴിഞ്ഞ ആഴ്ച സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.
പല പ്രവിശ്യകളിലും ഇടിയോടു കൂടിയ മഴ, പൊടി കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അടുത്ത വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. ജിസാന്‍, അല്‍ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴ അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നും കലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴയെ തുടര്‍ന്ന് തോടുകള്‍ നിറഞ്ഞൊഴുകാനും ആലിപ്പഴ വര്‍ഷമുണ്ടാകാനും സാധ്യതയുണ്ട്. ജിസാന്‍, ദമാം, ജുബൈല്‍ എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പെയ്തുവെളളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലും താഴ്‌വരകളിലും വിനോദത്തിന് പോകുന്നവര്‍ ജാഗ്രഖത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയില്‍ പലസ്ഥലങ്ങളിലും വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളും വെള്ളത്തില്‍ മുങ്ങി. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതല്‍ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായിരുന്നു. തായിഫ്, മദീനയിലെ അല്‍ ഈസ് ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.