റിയാദ്: രാജ്യത്തിന്റെ സംവിധാനങ്ങളെ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് ഇന്ത്യന്‍ പൗരന്‍മാരില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സാജു ജോര്‍ജ്. ഭരണഘടന സംരക്ഷിക്കുകയും സ്വാതന്ത്ര്യ സമര സേനാനികള്‍ പോരാടി നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും വേണം. ഇതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം, തൃശൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. തീരദേശത്ത് പ്രത്യേക ക്യാമ്പയ്‌നുകളും നടത്തി. ബിജെപിയ്ക്ക് എതിരെ വോട്ട് ഏകീകരിക്കാനും പരാജയം ഉറപ്പുവരുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുളള സൂചനകള്‍ ശുഭകരമാണ്. എന്നാല്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യം ഏത് രീതിയില്‍ പ്രതിഫലിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഇന്ത്യാ മുന്നണിയിലെ കക്ഷികളാണ് കേരളത്തില്‍ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ മത്സരം പ്രസക്തമല്ല.
ഉത്തരേന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിഞ്ഞതായും പ്രവാസി വെല്‍ഫെയര്‍ നേതാക്കള്‍ പറഞ്ഞു. ആറു മാസം നീണ്ടു നില്‍ക്കുന്ന പ്രവാസി വെല്‍ഫെയര്‍ ദശവാര്‍ഷികാഘോഷങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജന. സെക്രട്ടറി ബാരിഷ് ചെമ്പകശേരി, നാഷണല്‍ കമ്മറ്റി അംഗം അഷ്‌റഫ് കൊടിഞ്ഞി എന്നിവരും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.