Sauditimesonline

TEMPERATURE
സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം അവസാനിച്ചു

ദശവാര്‍ഷികത്തിനൊരുങ്ങി പ്രവാസി വെല്‍ഫെയര്‍

റിയാദ്: സൗദി അറേബ്യയില്‍ 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച ‘പ്രവാസി വെല്‍ഫെയര്‍’ ആറു മാസം നീണ്ടുനില്‍ക്കുന്ന ദശവാര്‍ഷിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘പ്രവാസി സാംസ്‌കാരിക വേദി’ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച കൂട്ടായ്മ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പോഷക ഘടകമാണ്. സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുവാനും സാധ്യമാകുന്ന പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുമാണ് പ്രവാസി വെല്‍ഫെയറിന്റെ ശ്രമമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ മുഴുവന്‍ മലയാളി സമൂഹത്തിലും എത്തിക്കുന്നതിനാവശ്യമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തും. പ്രവാസികളില്‍ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ചവരെ ആദരിക്കും. പ്രവാസി കേന്ദ്രങ്ങളില്‍ 10 സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രവാസി മലയാളികളുടെ പ്രൊഫഷണല്‍ മീറ്റുകള്‍ സംഘടിപ്പിക്കും. ‘പ്രവാസി വെല്‍ഫെയര്‍ 10 സേവന വര്‍ഷങ്ങള്‍’ ഡോക്യൂമെന്ററി പുറത്തിറക്കും. പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രവാസി സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന ‘ജനകീയ സഭ’ വിളിച്ചു ചേരും. യുവ സംരംഭകരുടെ സംഗമം നടത്തും.

ദേശീയ തലത്തില്‍ ലീഗല്‍ സെല്‍ രൂപീകരിക്കും. പ്രയാസമനുഭവിക്കുന്ന 10 പേര്‍ക്ക് എയര്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യും. വനിതകള്‍ക്കുള്ള തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ജോബ് സെല്ലുകള്‍ തയ്യാറാക്കും. സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ പ്രവാസി വനിതകള്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. ഇത്തരത്തില്‍ വിവിധ പരിപാടികളാണ് ആറുമാസം നീാസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

പ്രവാസികളുടെ കലാ, സാംസ്‌കാരിക, കായിക രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ പ്രവാസി വെല്‍ഫെയറിന് കഴിഞ്ഞിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് വെല്‍ഫെയര്‍ ഹോം, ജില്ലകള്‍ കേന്ദ്രമാക്കി ആംബുലന്‍സ്, കുടിവെള്ള പദ്ധതികള്‍, യാത്രാ സഹായമായി എയര്‍ ടിക്കറ്റുകള്‍, നിയമ സഹായം, തൊഴിലാളികള്‍ക്കിടയില്‍ വിവിധ സേവനങ്ങള്‍, മരണാനന്തര നടപടികള്‍ക്ക് സഹായം, കോവിഡ് കാലത്തെ പ്രത്യേക പ്രവര്‍ത്തങ്ങള്‍, ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് തുടങ്ങി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

പ്രവാസികളില്‍ രാഷ്ട്രീയമായ അവബോധവും പ്രതികരണ ശേഷിയും വളര്‍ത്തുവാന്‍ നിരന്തരമായ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യ ക്യാമ്പുകള്‍, കലാ, സാഹിത്യ ചര്‍ച്ചകള്‍, ശില്പശാലകള്‍ എന്നിവയും നടത്തിവരുന്നു. പ്രവാസി യുവത്വത്തിന്റെ കായിക സര്‍ഗാത്മക ശേഷി നിലനിര്‍ത്തുവാന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫുട്‌ബോളിലും ക്രിക്കറ്റിലും നിരവധി ട്രോഫികള്‍ ഇതിനോടകം നേടി. വനിതകളുടെ സാമൂഹിക ഇടപെടലുകള്‍ ശക്തമാക്കുന്ന പരിപാടികള്‍ക്കു പുറമെ ഓണം, ക്രിസ്തുമസ്, ഇഫ്താര്‍, പെരുന്നാള്‍ പരിപാടികളുമായി സാംസ്‌കാരിക രംഗത്തും പ്രവാസി വെല്‍ഫെയര്‍ സജീവമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സൗദി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സാജു ജോര്‍ജ്, സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജന. സെക്രട്ടറി ബാരിഷ് ചെമ്പകശേരി, നാഷണല്‍ കമ്മറ്റി അംഗം അഷ്‌റഫ് കൊടിഞ്ഞി എന്നിവര്‍ പങ്കെടുത്തു.

ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കണം: പ്രവാസി വെല്‍ഫെയര്‍
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top