റിയാദ്: ഇന്ത്യ ജീവിക്കണോ മരിക്കണോ എന്ന ചോദ്യമുയരുന്ന വലിയൊരു തെരഞ്ഞെടുപ്പാണ് രാജ്യം നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നു ഇറക്കി ഇന്ത്യയെ തിരിച്ചു പിടിക്കണം. മതേതരത്വം സംരക്ഷിക്കണം. ഇതിന് ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ഇല്ലാത്ത സംഘ പരിവാര്‍ ശക്തികള്‍ ജങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതച്ചു ജങ്ങളെ ഭിന്നിപ്പിച്ചു അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. കേരളം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നു. ഭാവി തലമുറകളെ പോലും ബാധിക്കുന്ന തരത്തില്‍ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഭരണമാണ് എട്ട് വര്‍ഷമായി സംസ്ഥാനത്ത് അരങ്ങേറുന്നത്.
സംഘപരിവാര്‍ ശക്തികളുമായി എതിര്‍പ്പുകളോ പ്രത്യയ ശാസ്ത്ര തര്‍ക്കങ്ങളോ ഇല്ലാതെ അന്തര്‍ധാര രാഷ്ട്രീയം ഒഴിവാക്കി നേരിട്ടുള്ള ബന്ധമാണ് ഇടതുപക്ഷം കേരളത്തില്‍ സ്വീകരിക്കുന്നത്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയ കേരള സര്‍ക്കാരിനെതിയും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നിറക്കി ഇന്ത്യയെ സംരക്ഷിക്കുന്നതിനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് വി ഡി സതീശന്‍ ആഹ്വാനം ചെയ്തു.
യുഡിഎഫ് ചെയര്‍മാന്‍ ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍, പൊന്നാനി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനി, മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് എന്നിവര്‍ ടെലിഫോണില്‍ അഭിസംബോധന ചെയ്തു.
കണ്‍വന്‍ഷനില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി വണ്‍ കാള്‍ വണ്‍ വോട്ട് ക്യാമ്പയിന്‍ പ്രഖ്യാപിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഇരുപത്തയ്യായിരം വോട്ടര്‍മാരെ നേരിട്ട് റിയാദ് യുഡിഎഫ് പ്രവര്‍ത്തകര്‍ വിളിക്കും. വണ്‍ കാള്‍ വണ്‍ വോട്ട് ക്യാമ്പയിന്‍ ലോഗോ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ജലീല്‍ തിരൂരിനു നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഷാഫി മാസ്റ്റര്‍ കരുവാരകുണ്ട്, എല്‍ കെ അജിത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ല വല്ലാഞ്ചിറ, സിപി മുസ്തഫ, ഷുഹൈബ് പനങ്ങാങ്ങര, പിസി അലി വയനാട്, നവാസ് വെള്ളിമാട് കുന്നു, ശങ്കര്‍, ജംഷി തുവ്വൂര്‍, മുജീബ് ഉപ്പട, സത്താര്‍ താമരത്ത്, ഷറഫു വയനാട് എന്നിവര്‍ ആശംസകള്‍ നേന്നന്നു.
റിയാദ് മലപ്പുറം ജില്ലാ യുഡിഎഫ് ജനറല്‍ ജനറല്‍ കണ്‍വീനര്‍ സിദ്ധിഖ് കല്ലുപറമ്പന്‍ സ്വാഗതവും സഫീര്‍ മുഹമ്മദ് നന്ദിയും പറഞ്ഞു. മുനീര്‍ വാഴക്കാട്, വഹീദ് വാഴക്കാട്, സാദിഖ് വടപുരം, മുനീര്‍ മക്കാനി, ഷാഫി ചിറ്റത്തുപാറ, അമീര്‍ പട്ടണത്ത്, നൗഫല്‍ താനൂര്‍,ഉണ്ണി, ഷക്കീല്‍ തിരൂര്‍ക്കാട്, പ്രഭാകരന്‍, അര്‍ഷദ് തങ്ങള്‍, സലാം മഞ്ചേരി, സഫീര്‍ ഖാന്‍ കരുവാരകുണ്ട്, ബൈജു,മുത്തു പാണ്ടിക്കാട്, യൂനുസ് നാണത്ത്, ഷൗക്കത് ഷിഫ, ഇസ്മായില്‍ ഓവുങ്ങല്‍,ഷറഫു ചിറ്റാന്‍, മജീദ് മണ്ണാര്‍മല, അന്‍സാര്‍ വാഴക്കാട്,നജീബ് ആക്കോട്, ഇസ്മായില്‍, ശിഹാബ് അരിപ്പന്‍, സലിം വാഴക്കാട്, ബനൂജ് പുലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.