റിയാദ്: ആലപ്പുഴ, കൊല്ലം ജില്ലാ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്ന് നടക്കും. റിയാദ് ബത്ഹ ഒഐസിസി ആസ്ഥാനമായ സബര്‍മതിയില്‍ രാത്രി 9നാണ് കണ്‍വന്‍ഷന്‍. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങി യുഡിഎഫ് സാരഥികളുടെ വിജയത്തിന് പ്രവാസി കുടുംബാംഗങ്ങളുടെ വോട്ട് ഉറപ്പാക്കുന്നതിനാണ് കണ്‍വന്‍ഷന്‍.
ഒഐസിസി റിയാദ് ആലപ്പുഴ, കൊല്ലം നേതാക്കളും സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.