Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

ചെങ്കടല്‍ തീരം ഉണര്‍ന്നു; തിരയിളക്കി കാല്‍പ്പന്തുത്സവം

ജിദ്ദ: ചെങ്കടല്‍ തീരത്തെ പുളകം ചാര്‍ത്തി കെഎംസിസി ഒരുക്കിയ കാല്‍പ്പന്തുത്സവത്തിന് അസീരിയ സറ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ഉദ്ഘാടന വേദിയില്‍ 21 കമ്മിറ്റികള്‍ അണിനിരന്ന വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. ദഫ് മുട്ടും കോല്‍ കളിയും ഉള്‍പ്പെടെ ചടുല താളം ആരവം മുഴക്കിയ മാര്‍ച്ച് പാസ്റ്റില്‍ കാണികളും ചുവടുവെച്ചതോടെ കാല്‍പ്പന്തുത്സവത്തിന്റെ തിരയിളക്കം ചെങ്കടല്‍ തീരത്തെ ഉണര്‍ത്തി. ഇടി മുഹമ്മദ് ബഷീര്‍ എംപി സല്യൂട്ട് സ്വീകരിച്ചു. കെഎംസിസി നേതാവായിരുന്ന മര്‍ഹും എഞ്ചി. സി ഹാഷിമിന്റെ സ്മരണാര്‍ത്ഥമാണ് ഫുട്‌ബോള്‍ മേള.

സൗദി കെഎംസിസി ആദ്യമായി ഒരുക്കുന്ന ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രമുഖരായ എട്ട് ടീമുകള്‍ മാറ്റുരക്കും. രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന മേള രാജ്യത്തെ നാലു പ്രവിശ്യകളില്‍ അരങ്ങേറും. സാംസ്‌കാരിക സമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. സമ്മേനാഷണല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞുമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു.

വി.പി മുഹമ്മദലി ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാസര്‍ വെളിയങ്കോട്, ഷറഫുദ്ദീന്‍ കണ്ണേറ്റി, നാസര്‍ എടവനക്കാട്, അബ്ദുല്‍ ഗഫൂര്‍ ഖുന്‍ഫുദ, ഗഫൂര്‍ ചേലേമ്പ്ര റാബിക്ക്, റസാഖ് മാസ്റ്റര്‍, ഹക്കീം പാറക്കല്‍ (ഒഐസിസി), ഖിസ്മത്ത് മമ്പാട് (നവോദയ), ഗഫൂര്‍ കൊണ്ടോട്ടി (മീഡിയ ഫോറം), ബേബി നീലാമ്പ്ര (സിഫ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദ് സാജിദിന്റെ ഖിറാഅത്തോടു കൂടിയ യോഗത്തിന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ മുജീബ് ഉപ്പട ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് സ്വാഗതവും വി.പി മുസ്തഫ നന്ദിയും പറഞ്ഞു.

സിഫിന്റെ നേതൃത്വത്തില്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. പരിപാടിക്ക് ഇസ്മായില്‍ മുണ്ടക്കുളം, അബു കട്ടുപ്പാറ, അഷ്‌റഫ് താഴെക്കോട്, സുബൈര്‍ വട്ടോളി, ശിഹാബ് താമരക്കുളം, ഹുസൈന്‍ കരിങ്കറ തുടങ്ങി വിവിധ ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹിക നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top