ജിദ്ദ: എഞ്ചി. സി ഹാഷിം സ്മാരക കെഎംസിസി നാഷണല്‍ സോക്കര്‍ ഉദ്ഘാടന മത്സരത്തില്‍ എന്‍ കംഫര്‍ട്ട് എ.സി.സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ടീം റിയല്‍ കേരള എഫ്‌സി കരുത്തുകാട്ടി. ജിബിന്‍ വര്‍ഗ്ഗീസിന്റെ രണ്ട് ഗോളുകളാണ് ആദ്യ മല്‍സരത്തിന്റെ കരുത്ത്. രണ്ടാം പകുതി ആരംഭിച്ച ഉടന്‍ ഹാഷിം, പോള്‍, ജിബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടിയതോടെ ടീം റിയല്‍ കേരള ആധികാരിക വിജയം നേടി. മാന്‍ ഓഫ് ദ മാച്ച് പരസ്‌കാരത്തിന് ജിബിന്‍ വര്‍ഗീസാനെ തെരഞ്ഞെടുത്തു.
കംഫര്‍ട്ട് ട്രാവല്‍സ് പുരസ്‌കാരം അസ്‌ക്കര്‍ മുണ്ടയില്‍ ജിബിന് കൈമാറി. രണ്ടാം മല്‍സരത്തില്‍ എച്ച് എം ആര്‍ യാമ്പുവിനെതിരെ ചാംസ് മസാല സബിന്‍ എഫ് സി വിജയിച്ചു. ഒന്നിനെതിരി 4 ഗോളുകള്‍ക്കാണ് ജയം. ഫസലുറഹ്മാന്‍ (2) മുഹമ്മദ് അനീസ്, അലി ഷാന്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. യാമ്പു എഫ്‌സിക്കുവേണ്ടി മുഹമ്മദ് റിസ്വാന്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.
സബിന്‍ എഫ് സിയുടെ ഫസലുറഹ്മാന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കരത്തിന് അര്‍ഹനായി. കംഫര്‍ട്ട് ട്രാവല്‍സനിന്റെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഇസ്മായില്‍ മുണ്ടക്കുളം സമ്മാനിച്ചു.
അടുത്ത മത്സരം മെയ് 24ന് യാമ്പുവില്‍ നടക്കും. ജിദ്ദയില്‍ മെയ് 31നും സെമി ഫൈനല്‍ ജൂലൈ 5നും നടക്കും. ദമ്മാമില്‍ മൂന്ന് മത്സരങ്ങള്‍ക്കാണ് വേദി ഒരുക്കുക. ജൂണ്‍ 21, 28, ജൂലൈ 5ന് സെമി ഫൈനലും അരങ്ങേറും. റിയാദില്‍ ജൂണ്‍ 7നും ഫൈനല്‍ മത്സരം ജൂലൈ 12നും നടക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.